ഞായറാഴ്ച 29 നവംബർ 2020 - 6:13:01 am

ദുബായിൽ 2020 ജനുവരി മുതൽ ട്രാഫിക് അപകടങ്ങളിൽ 42% കുറവ്


ദുബായ്, 2020 ഒക്ടോബർ 29 (WAM) - ദുബായ് പോലീസിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ദുബായ് റോഡുകളിൽ അപകട മരണങ്ങളുടെ തോതിൽ 2020 ജനുവരി മുതൽ 42 ശതമാനം കുറവ് രേഖപ്പെടുത്തി, കൂടാതെ ഇതേ കാലയളവിൽ ഉണ്ടായ വാഹനാപകടങ്ങളുടെ എണ്ണം 46 ശതമാനം കുറയുകയും ചെയ്തു.

ദുബായ് പൊലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ വാർഷിക പരിശോധനയിലാണ് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി ഈ സ്ഥിതി വിവര കണക്കുകൾ പുറത്തുവിട്ടത്. റോഡുകളും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും എമിറേറ്റുകളുടെ റോഡുകൾ സംരക്ഷിക്കുന്നതിലും ഡിപ്പാർട്ട്‌മെന്റ് എടുക്കുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു .

ചെറിയ ട്രാഫിക് പരിക്കുകളുടെ എണ്ണം 47.4 ശതമാനമായി താണതായും ഇടത്തരം ട്രാഫിക് പരിക്കുകളുടെ എണ്ണം 43.1 ശതമാനം കുറഞ്ഞതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. എമിറേറ്റിലെ റോഡുകളിൽ ഗുരുതരമായ ട്രാഫിക് പരിക്കുകളുടെ എണ്ണത്തിലും 10.2 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോട് ദുബായ് പൊലീസ് ഡയറക്ടറേറ്റ് സഹിഷ്ണുത കാണിക്കില്ലെങ്കിലും ഡ്രൈവർമാരുടെയും യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയിൽ വളരെ ഉയർന്ന ശ്രദ്ധ ചെലുത്തുന്നു. അങ്ങനെ, കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഡയറക്ടറേറ്റ് ഗുരുതര വിഭാഗത്തിൽപ്പെടുന്ന 262,940 ട്രാഫിക് ടിക്കറ്റുകൾ നൽകി.

റോഡ് സുരക്ഷയെക്കുറിച്ചും പ്രാദേശിക ട്രാഫിക് നിയമങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച, ഡയറക്ടറേറ്റിന്റെ വിവിധ സംരംഭങ്ങളിലൂടെ 36,095 റോഡ് ഉപയോക്താക്കളിലേക്ക് എത്തിച്ചേർന്നതിന് ലഫ്റ്റനന്റ് ജനറൽ അൽ മാരി ദുബായ് ട്രാഫിക് പോലീസിനെ പ്രശംസിച്ചു. 2018 മുതൽ രണ്ടായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ ദുബായ് പോലീസ് ട്രാഫിക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

WAM/Ambily http://www.wam.ae/en/details/1395302881670

WAM/Malayalam