ചൊവ്വാഴ്ച 24 നവംബർ 2020 - 11:10:08 am

അബുദാബി മുത്ത് വ്യാപാരം 5 മാസത്തിനുള്ളിൽ AED8.8 ബില്ല്യൺ ആയി ഉയർന്നു


അബുദാബി, 2020 ഒക്ടോബർ 28 (WAM) - അബുദാബി വിപണിയിലെ മുത്തുകൾ, വിലയേറിയ കല്ലുകൾ, ലോഹങ്ങൾ എന്നിവയുടെ വ്യാപാരം 2020 ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ AED8.8 ബില്യണായി ഉയർന്നു, അബുദാബി സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കനുസരിച്ച് 2019 ലെ ഇതേ കാലയളവിൽ AED7 ബില്യനെ അപേക്ഷിച്ച് 25.7 ശതമാനം വർധന ആണിത്.

മുത്തുകളുടെയും വിലയേറിയ കല്ലുകളുടെയും വ്യാപാരത്തിന്റെ പ്രാദേശിക കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെയും രാജ്യത്തിന്റെയും സ്ഥാനം ഈ സുപ്രധാന കുതിപ്പ് ശക്തിപ്പെടുത്തുന്നു.

മുത്തുകളിലെയും വിലയേറിയ കല്ലുകളിലെയും വ്യാപാരത്തെ കയറ്റുമതി പിന്തുണച്ചിട്ടുണ്ടെന്ന് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. ഇത് 2020 ജനുവരി മുതൽ മെയ് വരെ ഏകദേശം 6.3 ബില്യൺ ഡോളറായി ഉയര്‍ന്ന്, 2019 ലെ ഇതേ കാലയളവിലെ AED 6 ബില്യനെ അപേക്ഷിച്ച് അഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

എമിറേറ്റിന്റെ ഇറക്കുമതിയിലും ഗണ്യമായ വർധനയുണ്ടായി. 2020 ജനുവരി മുതൽ മെയ് വരെ AED 2.35 ബില്യൺ രേഖപ്പെടുത്തി. 2019 ലെ ഇതേ കാലയളവിലെ AED 793 ദശലക്ഷത്തിൽ നിന്ന് 196 ശതമാനം വളർച്ച ആണിത്.

ഇതേ റിപ്പോർട്ടിംഗ് കാലയളവിൽ പുനര്‍കയറ്റുമതി ചെയ്തത് AED131 ദശലക്ഷമാണ്.

ഈ കണക്കുകൾ അനുസരിച്ച്, അബുദാബിയിലെ മുത്തുകളിലെയും വിലയേറിയ കല്ലുകളിലെയും മൊത്തം വ്യാപാരം 2020 ആരംഭം മുതൽ മെയ് മാസം വരെ മൊത്തം AED80.2 ബില്ല്യൺ ആണ്, ഇത് എമിറേറ്റിന്റെ എണ്ണ ഇതര വ്യാപാരത്തിന്റെ 11 ശതമാനത്തോളം വരും.

മേഖലയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും നിരവധി വാണിജ്യ മേഖലകൾ മന്ദഗതിയിലാണെങ്കിലും ഈ വർഷം വ്യാപാരം ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302881404

WAM/Malayalam