ഞായറാഴ്ച 29 നവംബർ 2020 - 6:17:58 am

മുഹമ്മദ് ബിൻ സായിദും സുഡാൻ പ്രധാനമന്ത്രിയും ഉഭയകക്ഷി ബന്ധം, പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ ചർച്ച ചെയ്തു


അബുദാബി, 28 ഒക്ടോബർ, 2020 (WAM) - അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്, സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കിൽ നിന്ന് ലഭിച്ച ഒരു ഫോൺ കോളില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും എല്ലാ മേഖലകളിലും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും വിവിധ പ്രാദേശിക സംഭവവികാസങ്ങളും പരസ്പര ആശങ്കയുടെ നിരവധി പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

കൊറോണ വൈറസ് പാൻഡെമിക്, അതിന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ, അതിന്റെ മാനുഷിക, ആരോഗ്യ, സാമ്പത്തിക ആഘാതം പരിമിതപ്പെടുത്താനുള്ള ഗൾഫ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച് ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ഹാംഡോക്ക് എന്നിവർ സംസാരിച്ചു.

ജുബയിൽ സുഡാൻ സർക്കാർ അടുത്തിടെ ഒപ്പുവച്ച സമാധാന ഉടമ്പടിയെ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു, ഇത് സുഡാനിലെ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയും സഹവർത്തിത്വം, സഹിഷ്ണുത, സഹകരണം എന്നിവയുടെ അടിസ്ഥാനത്തിൽ വരുംതലമുറകൾക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കാനുമുള്ള സുഡാൻ ജനതയുടെ കഴിവിലുള്ള വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

സുഡാനിലെ സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പുവരുത്തുന്നതിനും വികസനം, സമാധാനം, അഭിവൃദ്ധി എന്നിവ നേടിയെടുക്കുന്നതിനും യു‌എഇയുടെ പിന്തുണ എച്ച്‌ എച്ച് ഷെയ്ഖ് മുഹമ്മദ് ഫോൺ കോളിനിടെ സ്ഥിരീകരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹോദരബന്ധത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് സുഡാനെ പിന്തുണച്ചതിന് യുഎഇയോട് ഹാംഡോക്ക് നന്ദി പറഞ്ഞു.

ഈ മേഖലയിൽ സമാധാനത്തിന്റെയും സുസ്ഥിരതയുടെയും അടിത്തറ സ്ഥാപിക്കാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ നിലപാടുകളെയും സംരംഭങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302881483

WAM/Malayalam