ചൊവ്വാഴ്ച 24 നവംബർ 2020 - 10:39:17 am

SFC ക്രൂസീറോ ക്ലബ്ബിന്റെ പ്രസിഡന്റിനെ സ്വീകരിച്ചു

  • نادي الشارقة وكوريزيرو البرازيلي يبحثان سبل تعزيز التعاون
  • نادي الشارقة وكوريزيرو البرازيلي يبحثان سبل تعزيز التعاون

ഷാർജ, 2020 ഒക്ടോബർ 28 (WAM) – ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബ്ബായ ക്രൂസീറോയുടെ പ്രസിഡന്റ് സെർജിയോ സാന്റോസ് റോഡ്രിഗസുമായി ഷാർജ ഫുട്ബോൾ ക്ലബ് ഒരു ഔദ്യോഗിക സെഷൻ നടത്തി, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും അനുഭവ കൈമാറ്റത്തിന്റെയും വഴികൾ ചർച്ച ചെയ്തു.

റോഡ്രിഗസിനെ ഷാർജ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് അബ്ദുല്ല അൽ അജ്‌ലയും ക്ലബ് ബോർഡ് ഡയറക്ടർമാരും സ്വീകരിച്ചു. രണ്ട് ക്ലബ്ബുകളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും പരസ്പര ബന്ധം വളർത്തിയെടുക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.

ക്രൂസീറോ ക്ലബ് ബ്രസീലിലെ ഒരു പ്രധാന ക്ലബ്ബാണെന്നും ഷാർജ ക്ലബ് പോലുള്ള പ്രശസ്ത ക്ലബ്ബുമായി സഹകരിക്കുന്നതിലും പങ്കാളിയാകുന്നതിലും സന്തോഷമുണ്ടെന്നും റോഡ്രിഗസ് വ്യക്തമാക്കി, കളിക്കാരുടെയും പരിശീലകരുടെയും തലത്തില്‍ ബ്രസീലിയൻ ഫുട്ബോള്‍ ഇവിടെ വളരെയധികം വിലമതിക്കപ്പെടുന്നു.

അടുത്തിടെ ഷാർജ ക്ലബിലേക്ക് മാറ്റപ്പെട്ട ബ്രസീൽ കളിക്കാരൻ കിയോ റോസ, ഷാർജ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവാനാണെന്നും എല്ലാവരുടെയും പിന്തുണ അദ്ദേഹം ആസ്വദിക്കുന്നുണ്ടെന്നും റോഡ്രിഗസ് കൂട്ടിച്ചേർത്തു.

മികച്ച പ്രതിഭയുള്ള റോസ ഷാർജ ടീമില്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റോഡ്രിഗസ് അറിയിച്ചു.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302881486

WAM/Malayalam