ചൊവ്വാഴ്ച 24 നവംബർ 2020 - 10:41:32 am

നീസിലെ തീവ്രവാദ ആക്രമണത്തെ യുഎഇ അപലപിച്ചു


അബുദാബി, 2020 ഒക്ടോബർ 29 (WAM) - ഫ്രഞ്ച് നഗരമായ നീസിൽ നടന്ന നിരവധി ആളുകളുടെ ജീവൻ അപഹരിക്കുന്നതിനും നിരവധിപേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു, യുഎഇ വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ഈ ക്രിമിനൽ നടപടികളെ ശക്തമായി അപലപിക്കുകയും മതപരവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും യു‌എ‌ഇ ശാശ്വതമായി നിരാകരിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുകയും ചെയ്തു.

കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റ എല്ലാവർക്കും വേഗത്തിലുള്ള സുഖപ്രാപ്തിയും മന്ത്രാലയം ആശംസിച്ചു WAM/Ambily http://wam.ae/en/details/1395302881826

WAM/Malayalam