ബുധനാഴ്ച 25 നവംബർ 2020 - 6:10:55 pm

യുഎഇ, ഇസ്രായേലി ഫുട്ബോൾ അസോസിയേഷനുകൾ സംയുക്ത സഹകരണത്തിന്


അബുദാബി, 2020 നവംബർ 11 (WAM) - യുഎഇ ഫുട്ബോൾ അസോസിയേഷൻ, UAEFA ചെയർമാൻ ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ ന്യൂയിമി, ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഓറൻ ഹാസനുമായി, സ്പോർട്സിലെ സംയുക്തസഹകരണത്തിനുള്ള സാദ്ധ്യതകൾ പര്യവേഷണം നടത്തുന്നതിനായി വെർച്വൽ മീറ്റിംഗ് നടത്തി.

സ്പോർട്സ്, പ്രത്യേകിച്ച് ഫുട്ബോൾ കളി, എല്ലാ ജനങ്ങളിലും സമാധാനത്തിന്റെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതായി അവർ പറഞ്ഞു.

UAEFA ബോർഡ് അംഗം സേലം അലി അൽ ഷംസി, യു‌എഇ‌എ സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുല്ല അൽ ധഹേരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

WAM/Ambily http://www.wam.ae/en/details/1395302885665

WAM/Malayalam