ബുധനാഴ്ച 25 നവംബർ 2020 - 6:01:24 pm

നൗറ അൽ കാബിയുടെ അധ്യക്ഷതയിൽ ജിസിസി സാംസ്കാരിക മന്ത്രിമാരുടെ 24-ാമത് യോഗം


അബുദാബി, നവംബർ 15, 2020 (WAM) - സംയുക്ത ജിസിസി പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതും സാംസ്കാരിക വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കൂടിയ ഗൾഫ് കോർപ്പറേഷൻ കൗൺസിൽ, ജിസിസി രാജ്യങ്ങളുടെ സാംസ്കാരിക മന്ത്രിമാരുടെ 24-ാമത് യോഗത്തിൽ സാംസ്കാരിക, യുവജന മന്ത്രി നൗറ ബിന്ത് മുഹമ്മദ് അൽ കാബി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരെ അൽ കാബി സ്വാഗതം ചെയ്യുകയും ഒമാൻ സമുദായത്തിന്റെ സമൃദ്ധവും സാംസ്കാരികവുമായ ഭാവി സൃഷ്ടിക്കുന്നതിൽ ഒമാനിലെ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദി യാസൻ ബിൻ ഹൈതം ബിൻ താരിഖ് അൽ സയീദിന് ഭാഗ്യവും വിജയവും ആശംസിക്കുകയും ചെയ്തു.

കോവിഡ് -19 മഹാമാരി മൂലം സാംസ്കാരിക മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനുള്ള യുഎഇയുടെ ശ്രമങ്ങളെ പറ്റി അവർ വിശദീകരിച്ചു, സാംസ്കാരികവും സൃഷ്ടിപരവുമായ വ്യവസായങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നിരീക്ഷിക്കുന്നതിനായി ഒരു ദേശീയ സർവേ നടത്തിയതായും അവർ വ്യക്തമാക്കി.

പകർച്ചവ്യാധി ബാധിതരായ ജനങ്ങളെ സഹായിക്കുന്നതിനായി സാംസ്കാരിക-യുവജന മന്ത്രാലയം ആരംഭിച്ച ഒരു ദേശീയ പരിപാടിയിലൂടെ സൃഷ്ടിപരമായ മേഖലയിലും 25 വ്യത്യസ്ത മേഖലകളിലും പ്രവർത്തിക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കും 140 സാമ്പത്തിക സഹായം നൽകിയതായും അൽ കാബി ഊന്നിപ്പറഞ്ഞു.

"യുഎഇ അതിന്റെ സാംസ്കാരിക ഉൽ‌പ്പന്നത്തെ പ്രാദേശികമായും അന്തർ‌ദ്ദേശീയമായും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, അതുപോലെ തന്നെ വികസന പദ്ധതികളിൽ‌ സംസ്കാരത്തെ സമന്വയിപ്പിക്കുക, യുവ പ്രതിഭകളുടെ കഴിവുകൾ വികസിപ്പിക്കുക, പുതുതലമുറ നൂതന സംരംഭകരെ പരിശീലിപ്പിക്കുക, സാംസ്കാരികവുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ തന്ത്രം നടപ്പിലാക്കുക, ജിഡിപിയ്ക്ക് സാംസ്കാരിക മേഖലയുടെ സംഭാവന വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സൃഷ്ടിപരമായ വ്യവസായങ്ങൾ ആരംഭിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു."അവർ പറഞ്ഞു.

അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതും ജിസിസിയും അറബ് രാജ്യങ്ങളും നേരിടുന്ന അനുബന്ധ വെല്ലുവിളികളെ സംയുക്തമായി മറികടക്കുന്നതിനും ലക്ഷ്യമിട്ടുള്ള യുഎഇയുടെ സംരംഭങ്ങളിലും പദ്ധതികളിലും പുതു തലമുറയിലെ അറബി ഭാഷ സംസാരിക്കുന്നവരെ പിന്തുണയ്ക്കുന്നതിനുള്ള പരിപാടികളുടെയും നയങ്ങളുടെയും കരട് രൂപവും ഉൾക്കൊള്ളുന്നതായി അവർ കൂട്ടിച്ചേർത്തു.

ഇൻ്റർനാഷണൽ അലയൻസ് ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് ഹെറിട്ടേജ് ഇൻ കോഫ്ലിക്റ്റ് ഏര്യാസ്, എഎൽഐപിഎച്ച്, സ്ഥാപിക്കുന്നതിൽ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഫ്രാൻസ്, മറ്റ് രാജ്യങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം ഫലപ്രദമായ അന്താരാഷ്ട്ര സഹകരണത്തിന്റെ ഉത്തമ മാതൃകയാണെന്ന് അവർ അഭിപ്രായപ്പെട്ടു.

WAM/Ambily http://www.wam.ae/en/details/1395302886694

WAM/Malayalam