ബുധനാഴ്ച 25 നവംബർ 2020 - 5:06:22 pm

ബൾഗേറിയൻ ന്യൂസ് ഏജൻസി,BTAയുടെ ഡയറക്ടർ ജനറലിന്റെ വിയോഗത്തിൽ വാം അനുശോചിച്ചു


അബുദാബി, 2020 നവംബർ 17 (WAM) - ബൾഗേറിയൻ വാർത്താ ഏജൻസി, BTAയുടെ ഡയറക്ടർ ജനറൽ മാക്സിം മിഞ്‌ചേവിന്റെ നിര്യാണത്തിൽ എമിറേറ്റ്സ് ന്യൂസ് ഏജൻസി, വാം അനുശോചനം രേഖപ്പെടുത്തി.

മരണപ്പെട്ടയാളുടെ കുടുംബത്തെയും സഹപ്രവർത്തകരെയും WAM ആത്മാർത്ഥമായ അനുശോചനം അറിയിച്ചു.

2019 ൽ ഇരുകക്ഷികളും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചുകൊണ്ട് തുടങ്ങിയ പങ്കാളിത്തം വാമും ബിടിഎയും അടുത്ത കാലത്ത് കൂടുതൽ ശക്തമായി തുടർന്നുവരികയായിരുന്നു.

2003 ൽ ബിടിഎയുടെ ഡയറക്ടർ ജനറലായി നിയമിക്കപ്പെടുന്നതിനുമുമ്പ് മാക്സിം മിൻ‌ചേവ് ബൾഗേറിയൻ നാഷണൽ റേഡിയോയിലും റേഡിയോ ഫ്രീ യൂറോപ്പിലും റേഡിയോ ജേണലിസ്റ്റായി പ്രവർത്തിച്ചു. ന്യൂസ് ഏജൻസീസ് വേൾഡ് കോൺഗ്രസിന്റെ സെക്രട്ടറി ജനറലായും 2016 ൽ അസോസിയേഷൻ ഓഫ് ബാൽക്കൻ ന്യൂസ് ഏജൻസീസിന്റെ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

WAM/Ambily http://wam.ae/en/details/1395302887202

WAM/Malayalam