തിങ്കളാഴ്ച 23 നവംബർ 2020 - 11:57:29 pm

എക്സ്പോ 2020 ദുബായിലെ യുഎസ് പവലിയന്റെ നിർമ്മാണം പൂർത്തിയായി

  • إكتمال أعمال تشييد جناح الولايات المتحدة الأمريكية في إكسبو 2020 دبي
  • إكتمال أعمال تشييد جناح الولايات المتحدة الأمريكية في إكسبو 2020 دبي
  • إكتمال أعمال تشييد جناح الولايات المتحدة الأمريكية في إكسبو 2020 دبي
  • إكتمال أعمال تشييد جناح الولايات المتحدة الأمريكية في إكسبو 2020 دبي
  • إكتمال أعمال تشييد جناح الولايات المتحدة الأمريكية في إكسبو 2020 دبي
  • إكتمال أعمال تشييد جناح الولايات المتحدة الأمريكية في إكسبو 2020 دبي
വീഡിയോ ചിത്രം

ദുബായ്, 2020 നവംബർ 18 (WAM) - എക്സ്പോ 2020 ദുബായിലെ യുഎസ് പവലിയന്റെ നിർമാണം പൂർത്തിയായതായി യുഎഇയിലേക്കുള്ള യുഎസ് മിഷൻ ബുധനാഴ്ച അറിയിച്ചു.

യുഎഇയിലെ യുഎസ് അംബാസഡറും യുഎസ് പവലിയൻ കമ്മീഷണർ ജനറലുമായ ജോൺ റാകോൾട്ട ജൂനിയർ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൗൺസിലർ ടി. അൾറിക് ബ്രെച്ച്ബോൾ എന്നിവർ പവലിയൻ കൈമാറ്റ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

"യു‌എസിന്റെ മികച്ച പങ്കാളികളിലൊന്നാണ് യു‌എഇ. സുരക്ഷ, പ്രതിരോധം തുടങ്ങി സംസ്കാരം, ബിസിനസ്സ്, നിക്ഷേപം, വ്യാപാരം എന്നിങ്ങനെയുള്ള വിവിധ മേഖലകൾ ഉൾപ്പെടുന്നതിനാൽ ഈ പങ്കാളിത്തം വൈവിധ്യവും സമഗ്രതയും കൊണ്ട് വ്യത്യസ്തത നിറഞ്ഞതാണ്." അംബാസഡർ എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് (WAM ) പറഞ്ഞു.

നിർമാണ പൂർത്തീകരണം ഒരു സുപ്രധാന നാഴികക്കല്ലാണ്. അടുത്ത ലോക മേളയായ എക്‌സ്‌പോ 2020 ദുബായിൽ പങ്കെടുക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധത അടിവരയിട്ടുക്കൊണ്ട് യുഎഇയിലെ യുഎസ് മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

എക്സ്പോ 2020 ന്റെ ഉദ്ഘാടന ദിവസമായ 2021 ഒക്ടോബർ 1 ന് തന്നെ യുഎസ് പവലിയൻ തുറക്കാൻ തയ്യാറാകുന്ന തരത്തിൽ 2021ന്റെ തുടക്കത്തിൽ ഒരു പ്രധാന എക്സിബിഷൻ ഇൻസ്റ്റലേഷനും വേനൽക്കാലത്ത് അന്തിമ ഫിനിഷിംഗ് പ്രവർത്തനങ്ങളും നടക്കും.

ഗ്ലോബൽ ഡിസൈനും പ്രൊഡക്ഷൻ പാർട്ണറുമായ തിങ്ക് വെൽ ഗ്രൂപ്പുമായി ചേർന്ന് സന്ദർശകർക്ക് ഒരു സവിശേഷ അനുഭവം ഒരുക്കുന്ന യുഎസ് പവലിയനിൽ "ജീവിതം, സ്വാതന്ത്ര്യം, ഭാവിയിലെ ഉദ്യമം", എന്ന പ്രമേയത്തോടെ അമേരിക്കൻ മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും ആഘോഷം നടക്കും. അമേരിക്കൻ സ്വാതന്ത്ര്യം ശക്തി പകരുന്ന ഒരു പരിതസ്ഥിതിയിൽ പുതുമയും സർഗ്ഗാത്മകതയും എങ്ങനെയാണ് വളരുന്നുവെന്നത് ഇതിലൂടെ അതിഥികൾക്ക് മനസിലാക്കാനാകും.

"ബഹിരാകാശ മേഖലയിലെ യുഎസ് നേതൃത്വം എല്ലാവർക്കുമായി സ്ഥലം ലഭ്യമാക്കുന്നതിന് എങ്ങനെയുള്ള പ്രവർത്തനങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നുവെന്നത് ഞങ്ങളുടെ അത്യാധുനിക എക്സിബിഷനിലൂടെ തിരിച്ചറിയാൻ സാധിക്കും. മറ്റേതൊരു രാജ്യത്തിന്റെ പവലിയനെ അപേക്ഷിച്ചും എക്സ്പോ 2020 മൈതാനത്ത് ഏറ്റവും ഉയരമുള്ള ഇനം അവതരിപ്പിക്കുന്നതിൽ യുഎസ് പവലിയൻ അഭിമാനിക്കുന്നു: ഒരു സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ഒരു സ്കെയിൽ തനിപ്പകർപ്പ് അവിടെ ഒരുക്കും. 14 നിലകെട്ടിടത്തിൻ്റെ ഉയരമുള്ള ഫാൽക്കൺ 9 വീണ്ടും പറക്കാൻ പ്രാപ്തിയുള്ള ആദ്യത്തെ ഓർബിറ്റൽ ക്ലാസ് റോക്കറ്റാണ്."പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

"മിഡിൽ ഈസ്റ്റിൽ ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ലോക മേളയെന്ന നിലയിൽ, എക്സ്പോ 2020 ദുബായ് ആറുമാസത്തെ അസാധാരണ പരിപാടികളിലും ബിസിനസ് ഇടപഴകൽ അവസരങ്ങളിലും പങ്കാളികളാകാൻ മേഖലയിലെമ്പാടുമുള്ള സന്ദർശകർക്ക് സ്വഗതമരുളും. ഞങ്ങളുടെ ലാഭരഹിത പങ്കാളിയായ ഗ്ലോബൽ ടൈസ് യുഎസിലൂടെ, യുവജന അംബാസഡർമാരായും പവലിയൻ ഗൈഡുകളായും യുഎസ് പവലിയനിൽ സേവനമനുഷ്ഠിക്കാൻ ദ്വിഭാഷികളായ അമേരിക്കക്കാർക്കൊപ്പം സാംസ്കാരിക പ്രവർത്തകരെയും പ്രഭാഷകരെയും നിയമിക്കും."

WAM/Ambily http://www.wam.ae/en/details/1395302887791

WAM/Malayalam