തിങ്കളാഴ്ച 23 നവംബർ 2020 - 10:39:31 pm

കൂടുതൽ A380 വിന്യസിച്ച് യുകെയിലേക്കും റഷ്യയിലേക്കുമുള്ള സേവനങ്ങൾ വർദ്ധിപ്പിക്കാൻ എമിറേറ്റ്സ്


ദുബായ്, 18 നവംബർ 2020 (WAM) - ജനപ്രിയ എ 380 വിമാനം നവംബർ 27 മുതൽ ലണ്ടൻ ഹീത്രോയിലേക്കും ഡിസംബർ 2 മുതൽ ആഴ്ചയിൽ ആറ് തവണ മാഞ്ചസ്റ്ററിലേക്കും സർവീസ് നടത്താനും നവംബർ 25 മുതൽ, നിലവിൽ ആഴ്ചയിൽ രണ്ട് എന്നത് ദൈനംദിന സേവനമാക്കി ഉയർത്താൻ തക്ക വിധത്തിൽ അധിക എ 380 സർവീസുകൾ മോസ്കോയിലേക്ക് വിന്യസിക്കാനുമുള്ള പദ്ധതി എമിറേറ്റ്സ് പ്രഖ്യാപിച്ചു.

ബർമിംഗ്ഹാമിലേക്കും ഗ്ലാസ്ഗോയിലേക്കുമുള്ള എമിറേറ്റ്സ് സർവ്വീസ് നിലവിൽ ആഴ്ചയിൽ നാല് എന്നത് യഥാക്രമം നവംബർ 27, ഡിസംബർ 1 തിയതികൾ മുതൽ ഇരു നഗരങ്ങളിലേയ്ക്കുമുള്ള ദൈനംദിന സർവീസുകളായി വർദ്ധിപ്പിക്കും. മാഞ്ചസ്റ്ററിലേക്കുള്ള എമിറേറ്റ്‌സിന്റെ സർവീസ് നിലവിൽ ആഴ്ചയിൽ എട്ട് എന്നതിൽ നിന്ന് ഡിസംബർ 1 മുതൽ ആഴ്ചയിൽ 10 ഫ്ലൈറ്റുകളായി ഉയരും, അതിൽ ആറെണ്ണം എമിറേറ്റ്സ് എ 380 ഉം നാലെണ്ണം ബോയിംഗ് 777-300 ഇആർ സർവീസുകളായിരിക്കും. ലണ്ടൻ ഹീത്രോയിൽ, എമിറേറ്റ്‌സിന്റെ നിലവിൽ ദിവസേന രണ്ടുതവണയുള്ള എ 380 ഫ്ലൈറ്റുകളും ദിവസേന ഒരു തവണയുള്ള ബോയിംഗ് 777 ഫ്ലൈറ്റുകളും നവംബർ 27 മുതൽ ദിവസേന നാലെണ്ണം എന്ന തോതിൽ എ 380 സർവീസുകളായി മാറും.

യുകെ-യുഎഇ എയർ ട്രാവൽ കോറിഡോർ അടുത്തിടെ സ്ഥാപിച്ചതിനെത്തുടർന്ന് യുകെയിലേക്കുള്ള എമിറേറ്റ്സ് സേവനങ്ങളുടെ ഗണ്യമായ വിപുലീകരണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. എയർ ട്രാവൽ കൊറിഡോറിന് കീഴിൽ, യുഎഇയിൽ നിന്ന് യുകെയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് ഇനി ക്വാറൻ്റീൻ ആവശ്യമില്ല, യാത്രക്കാർക്ക് ഇത് വലിയൊരു അനുഗ്രഹമാണ്. എതിർ ദിശയിൽ, ദുബായിലേക്ക് പോകുന്ന യുകെ യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റിന് 96 മണിക്കൂർ മുമ്പുതന്നെ കോവിഡ് -19 പിസിആർ ടെസ്റ്റുകൾ നടത്താം, അല്ലെങ്കിൽ ദുബായിൽ എത്തുമ്പോൾ നടത്താവുന്നതാണ്.

മോസ്കോയിലേക്കുള്ള എമിറേറ്റ്‌സിന്റെ മെച്ചപ്പെടുത്തിയ സേവനങ്ങൾ ദുബായിൽ അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാരുടെയും അല്ലെങ്കിൽ മാലിദ്വീപ് പോലെ ദുബായിലൂടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ജനപ്രിയ ദ്വീപുകൾ ലക്ഷ്യസ്ഥാനങ്ങളായിട്ടുള്ളവരുടെയും വർദ്ധിച്ച ആവശ്യകതകൾ നിറവേറ്റും.

WAM/Ambily http://www.wam.ae/en/details/1395302887788

WAM/Malayalam