ഞായറാഴ്ച 29 നവംബർ 2020 - 6:19:40 am

യുഎഇ സെൻട്രൽ ബാങ്കിന്റെ മൊത്തം ആസ്തി 2 ശതമാനം ഉയർന്ന് AED 3,252.5 ബില്യണിലെത്തി


അബുദാബി, 2020 നവംബർ 19 (WAM) - 2020 മൂന്നാം പാദത്തിന്റെ അവസാനത്തിൽ യുഎഇയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ മൊത്തം ആസ്തി 2% (q-o-q) വർദ്ധിച്ച് AED3,252.5 ബില്ല്യണിലെത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ന് പറഞ്ഞു.

2019 സെപ്റ്റംബറിനും 2020 സെപ്റ്റംബറിനുമിടയിലുള്ള കാലയളവിൽ യുഎഇയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ മൊത്തം ആസ്തി 7.6 ശതമാനം (y-o-y) വർദ്ധിച്ചു. മൊത്ത വായ്പ 0.8 ശതമാനം (q-o-q) ഉയർന്ന് 2020 സെപ്റ്റംബർ അവസാനത്തോടെ 1,804.6 ബില്യണിലെത്തി. വാർഷികാടിസ്ഥാനത്തിൽ മൊത്ത വായ്പ 4.9 ശതമാനം വർദ്ധിച്ചുവെന്ന് സുപ്രീം ബാങ്കിന്റെ Q 3 റിപ്പോർട്ടിൽ പറയുന്നു.

2020 മൂന്നാം പാദത്തിൽ യുഎഇ ധനവിപണിയിലെ ധനകാര്യ, ബാങ്കിംഗ് പ്രവർത്തനങ്ങളെയും സംഭവവികാസങ്ങളെയും റിപ്പോർട്ട് ചർച്ച ചെയ്യുന്നു. 2019 സെപ്റ്റംബർ മുതൽ 2020 സെപ്റ്റംബർ വരെയുള്ള കാലയളവിൽ വാർഷിക മാറ്റത്തിന്റെ അനുപാതങ്ങളും ഇത് അവലോകനം ചെയ്യുന്നു.

2020 ന്റെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ യുഎഇയിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലുള്ള റസിഡന്റ്, നോൺ റെസിഡന്റ് ഉപഭോക്താക്കളുടെ മൊത്തം നിക്ഷേപം 2.2 ശതമാനം (q-o-q) ഉയർന്ന് AED1,907.2 ബില്ല്യണിലെത്തി.

റസിഡന്റ് നിക്ഷേപം 3 ശതമാനം (q-o-q) വർദ്ധിച്ച് 2020 മൂന്നാം പാദത്തിന്റെ അവസാനത്തിൽ 1,715.9 ബില്യൺ ഡോളറിലെത്തി. പ്രവാസി നിക്ഷേപം 4.5 ശതമാനം (q-o-q) കുറഞ്ഞ് 2020 സെപ്റ്റംബർ അവസാനത്തോടെ AED191.3 ബില്ല്യണിലെത്തി.

വാർഷികാടിസ്ഥാനത്തിൽ റസിഡന്റ് നിക്ഷേപം 6.4 ശതമാനവും പ്രവാസി നിക്ഷേപം 0.8 ശതമാനവും വർദ്ധിച്ചു.

ബാങ്കുകൾക്ക് പുറത്തുള്ള കറൻസി (കറൻസി ഇഷ്യു ചെയ്തത് - ബാങ്കുകളിലെ ക്യാഷ്), ധന നിക്ഷേപം എന്നിവ ഉൾപ്പെടുന്ന പണ വിതരണ M 1, 2020 ന്റെ മൂന്നാം പാദത്തിൽ 1.9 ശതമാനം (q-o-q) വർദ്ധിച്ചു.

വാർഷികാടിസ്ഥാനത്തിൽ, മൊത്തം M 1 ൽ 11 ശതമാനം (y-o-y) കയറ്റം ഉണ്ടായി, 2020 സെപ്റ്റംബർ അവസാനത്തോടെ AED 568 ബില്യൺ എത്തി.

പണ വിതരണ M 2 (M 1 പ്ലസ് ക്വാസി മോണിറ്ററി ഡെപ്പോസിറ്റുകൾ (ദിർഹാമിലെ റെസിഡന്‍റ് ടൈം, സേവിംഗ്സ് ഡെപ്പോസിറ്റുകൾ, കൂടാതെ വിദേശ കറൻസികളിലെ റെസിഡന്റ് ഡെപ്പോസിറ്റുകൾ)) എന്നിവയും 2020 ന്റെ മൂന്നാം പാദത്തിൽ 0.7 ശതമാനം (q-o-q) വർദ്ധിച്ചു.

വാർഷികാടിസ്ഥാനത്തിൽ, പണ വിതരണ M 2 വിൽ 7.9 ശതമാനം (y-o-y) വർധനയുണ്ടായി, 2020 ന്റെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ AED 1,468.7 ബില്യനിലെത്തി.

2020 മൂന്നാം പാദത്തിൽ പണ വിതരണ M 3 (M 2 പ്ലസ്, ബാങ്കുകളിലും സെൻട്രൽ ബാങ്കിലുമുള്ള സർക്കാർ നിക്ഷേപം) 3 ശതമാനം ((q-o-q) ഉയർന്നു.

വാർഷികാടിസ്ഥാനത്തിൽ, പണ വിതരണ M 3 7.5 ശതമാനം വളർച്ച നേടി, 2020 സെപ്റ്റംബർ അവസാനത്തോടെ AED 1,805.7 ബില്യൺ എത്തി.

സാധാരണഗതിയിൽ, പണ വിതരണ M 2, സമ്പദ്‌വ്യവസ്ഥയിലെ പണലഭ്യതയുടെ ഏറ്റവും മികച്ച സൂചകമായി കണക്കാക്കപ്പെടുന്നു, കാരണം ഇത് ബാങ്കുകൾക്ക് പുറത്ത് പ്രചാരത്തിലുള്ള കറൻസി, കൂടാതെ എല്ലാ റസിഡന്റ് സെക്ടറുകളുടെയും നിക്ഷേപങ്ങൾ ദിര്‍ഹത്തില്‍ ഉൾക്കൊള്ളുന്നു, യുഎഇയിലെ സർക്കാർ മേഖലയുടെ നിക്ഷേപം ഒഴികെ.

2020 ന്റെ മൂന്നാം പാദത്തിന്റെ അവസാനത്തിൽ M2 വിൽ q-o-q അടിസ്ഥാനത്തില്‍ വർദ്ധനവുണ്ടായതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 2020 മൂന്നാം പാദത്തിൽ M 2 ന്റെ വർധനവിന് പ്രധാനമായും കാരണം 2020 സെപ്റ്റംബർ അവസാനത്തോടെ AED 1,372 ബില്യനില്‍ നില്‍ക്കുന്ന സർക്കാരിതര റസിഡന്റ് നിക്ഷേപത്തിൽ വന്ന 0.5 ശതമാനം വര്‍ദ്ധനവാണ്.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302888182

WAM/Malayalam