ചൊവ്വാഴ്ച 24 നവംബർ 2020 - 12:11:44 am

24 മണിക്കൂറിൽ 1,262 പുതിയ COVID-19 കേസുകൾ, 771 രോഗമുക്തി, ഒരു മരണം


അബുദാബി, നവംബർ 21, 2020 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 133,003 അധിക കോവിഡ് -19 പരിശോധനകൾ നടത്തിയതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം മൊഹാപ്പ് അറിയിച്ചു.

കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി, 1,262 പുതിയ കൊറോണ വൈറസ് കേസുകൾ MoHAP പ്രഖ്യാപിച്ചു. ഇതോടെ യു‌എഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 157,785 ആയി. രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും സ്ഥിരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

COVID-19 സങ്കീർണതകൾ കാരണം ഒരു മരണം MoHAP പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 548 ആയി.

മരണപ്പെട്ടവരുടെ കുടുംബങ്ങളെ മന്ത്രാലയം ആത്മാർത്ഥ അനുശോചനം അറിയിച്ചു. COVID-19 രോഗികൾക്ക് വേഗത്തിലും പൂർണവുമായ രോഗമുക്തി ആശംസിച്ച മന്ത്രാലയം സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും ആഹ്വാനം ചെയ്തു.

COVID-19 ൽ നിന്ന് 771 പേർ കൂടി പൂർണ്ണമായി സുഖം പ്രാപിച്ചുവെന്ന് മൊഹാപ്പ് രേഖപ്പെടുത്തി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 148,080 ആയി.

WAM/ Ambily http://www.wam.ae/en/details/1395302888476

WAM/Malayalam