തിങ്കളാഴ്ച 23 നവംബർ 2020 - 11:44:55 pm

കൂട്ടായ പരിശ്രമങ്ങൾ വീണ്ടെടുക്കൽ, വളർച്ച എന്നിവയ്ക്ക് നിര്‍ണ്ണായകം: മുഹമ്മദ് ബിൻ റാഷിദ്

  • محمد بن راشد: العالم اليوم يمر بمرحلة استثنائية.. والعمل الجماعي أسرع طريق للتعافي
  • محمد بن راشد: العالم اليوم يمر بمرحلة استثنائية.. والعمل الجماعي أسرع طريق للتعافي
  • محمد بن راشد: العالم اليوم يمر بمرحلة استثنائية.. والعمل الجماعي أسرع طريق للتعافي
  • محمد بن راشد: العالم اليوم يمر بمرحلة استثنائية.. والعمل الجماعي أسرع طريق للتعافي
  • محمد بن راشد: العالم اليوم يمر بمرحلة استثنائية.. والعمل الجماعي أسرع طريق للتعافي
  • محمد بن راشد: العالم اليوم يمر بمرحلة استثنائية.. والعمل الجماعي أسرع طريق للتعافي
വീഡിയോ ചിത്രം

ദുബായ്, നവംബർ 21, 2020 (WAM) – യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാധികാരി സൌദി അറേബ്യയിലെ കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽസൌദിന്റെ അധ്യക്ഷതയിൽ "21-ാം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലാവർക്കും" എന്ന വിഷയത്തിൽ ശനിയാഴ്ച നടന്ന വെർച്വൽ G 20 ഉച്ചകോടിയിൽ പങ്കെടുത്തു.

GCCയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ എന്ന നിലയിൽ യു‌എഇ G 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്, കോവിഡ് -19 നിയന്ത്രിക്കുന്നതിനായി ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുക, ലോകമെമ്പാടുമുള്ള ജനങ്ങളിലും രാജ്യങ്ങളിലും അതിന്റെ മാനുഷിക, ആരോഗ്യ, സാമ്പത്തിക ആഘാതം ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്.

G 20 അംഗരാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട രാഷ്ട്ര മേധാവികൾ, അന്താരാഷ്ട്ര സംഘടനകളായ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (FSB), ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO), യുഎഇ അന്താരാഷ്ട്ര നാണയ നിധി (IMF), ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആന്റ് ഡവലപ്മെന്റ് (OECD), ഐക്യരാഷ്ട്രസഭ (UN), ലോക ബാങ്ക് ഗ്രൂപ്പ് (WBG), ലോകാരോഗ്യ സംഘടന (WHO), ലോക വ്യാപാര സംഘടന (WTO) എന്നിവയുടെ തലവന്‍മാര്‍ എന്നിവരോടൊപ്പമാണ് യുഎഇ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഈ അസാധാരണമായ സമയങ്ങളിൽ ഉച്ചകോടി സംഘടിപ്പിച്ചതിന് സൽമാൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൌദിന്റെ നേതൃത്വത്തെയും അദ്ദേഹത്തിന്റെ കീഴില്‍ ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനത്ത് സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെയും ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു.

"ഇത് സൗദി അറേബ്യയുടെ നേതൃത്വ റോളിനും ലോക രാജ്യങ്ങൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനുള്ള ആഗോള ശ്രമങ്ങൾക്കുള്ള തീവ്രമായ പിന്തുണയ്ക്കും സാക്ഷ്യം വഹിക്കുന്നു."

വെല്ലുവിളികളെ അതിജീവിക്കാനും ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്കായി രാജ്യങ്ങളുടെയും സർക്കാരുകളുടെയും കഴിവുകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനും ഏറ്റവും വലിയ ആണ് വേദി G 20 എന്ന് ഷെയ്ഖ് മുഹമ്മദ് വിശേഷിപ്പിച്ചു, "ഇന്ന് ലോകം സമാനമായ അപകടങ്ങളെ അഭിമുഖീകരിക്കുന്നു, മനുഷ്യരെല്ലാവരും ഒരു പൊതുവിധി പങ്കിടുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

പകർച്ചവ്യാധി ആരംഭിച്ചതു മുതൽ യുഎഇ, പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം വൈറസിനെതിരെയുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലും ആരോഗ്യമേഖലയെ മാത്രമല്ല, സാമ്പത്തിക, സാമൂഹിക മേഖലകളെയും ദുരിതത്തിലാക്കിയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ അന്താരാഷ്ട്ര തലത്തിൽ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലും ഫലപ്രദമായ പങ്ക് വഹിക്കാൻ ശ്രമിച്ചുവെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

"ഈ പ്രതിസന്ധിക്ക് ഒരു അറുതി പ്രതീക്ഷിച്ച് ലോകം മുഴുവൻ ഒരു നിർണ്ണായക സമയത്തിലൂടെയാണ് കടന്നുപോകുന്നത്. COVID-19 പ്രതിസന്ധിയിൽ നിന്ന് കരകയറാനും ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ ലഘൂകരിച്ച്, എല്ലാ മേഖലകളിലും ശക്തമായ, സുസ്ഥിരവും സമഗ്രവുമായ വളർച്ചയും വീണ്ടെടുക്കലും കെട്ടിപ്പടുക്കുന്നതിനും കൂട്ടായ പരിശ്രമങ്ങളും അന്താരാഷ്ട്ര സഹകരണവും ആവശ്യമാണ്."

G 20 ഉച്ചകോടിയിൽ പങ്കെടുത്തവരെയും കോവിഡ് -19 പാൻഡെമിക് ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ അവര്‍ നടത്തിയ ശ്രമങ്ങളെയും ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ഗ്രൂപ്പിനും നിലവിലെ പ്രതിസന്ധി നേരിടാന്‍ ദരിദ്ര രാജ്യങ്ങളുടെ കഴിവുകൾ ഉയർത്തുക എന്ന പങ്കിടുന്ന ലക്ഷ്യത്തിനും അദ്ദേഹം പിന്തുണ ആവര്‍ത്തിച്ചു.

"ഭാവി തലമുറകൾക്ക് വേണ്ടി ലോകത്തെ മെച്ചപ്പെടുത്താന്‍ G 20 യുടെ അജണ്ടയിലും സംയുക്ത പ്രവർത്തനത്തിലും സംഭാവന നൽകാൻ യുഎഇ ആഗ്രഹിക്കുന്നു."

ഉച്ചകോടി ഉദ്ഘാടന ദിവസം, പാൻഡെമിക് തയ്യാറെടുപ്പും പ്രതികരണവും, സമഗ്രവും സുസ്ഥിരവും ഊർജ്ജസ്വലവുമായ ഭാവി കെട്ടിപ്പടുക്കുക എന്നീ വിഷയങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് രണ്ട് സെഷനുകൾ നടന്നു.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302888642

WAM/Malayalam