തിങ്കളാഴ്ച 23 നവംബർ 2020 - 11:05:24 pm

ഫെഡറൽ യൂത്ത് അതോറിറ്റി വെർച്വൽ 'എമിറാത്തി-ഇസ്രായേലി' യൂത്ത് സർക്കിൾ സംഘടിപ്പിച്ചു


ദുബായ്, 2020 നവംബർ 21 (WAM) - മതങ്ങൾ, വിശ്വാസങ്ങൾ എന്നിവ തമ്മിലുള്ള പരസ്പര സംഭാഷണത്തിന്റെ ആവശ്യകതയും, സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം, സാംസ്കാരിക ബഹുസ്വരതയോടുള്ള ആദരവ് എന്നീ മൂല്യങ്ങളുടെ ഏകീകരണവും കേന്ദ്രീകരിച്ചുള്ള ആദ്യത്തെ വെർച്വൽ എമിറാത്തി-ഇസ്രയേൽ യുവജന സർക്കിൾ ഫെഡറൽ യൂത്ത് അതോറിറ്റി സംഘടിപ്പിച്ചു.

സഹിഷ്ണുതയുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടന്ന സർക്കിൾ മോഡറേറ്റ് ചെയ്തത് ഗവേഷകയും അഭിമാനകരമായ റോഡ്‌സ് സ്‌കോളർഷിപ്പ് ജേതാവും ആയ ഷെയ്ഖ മജിദ ബിന്ത് മക്തൂം ബിൻ റാഷിദ് അൽ മക്തൂം; യുവജനകാര്യ മന്ത്രിയും ഫെഡറൽ യൂത്ത് അതോറിറ്റി ചെയർപേഴ്സണും ആയ ഷമ്മ ബിന്ത് സുഹൈൽ ഫാരിസ് അൽ മസ്രുയി; യുഎഇയിലെ ജൂത സമൂഹത്തിന്റെ തലവൻ റബ്ബി യേശുദ സർന എന്നിവരാണ്, യു‌എഇയിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള പുരോഹിതരുടെയും യുവാക്കളുടെയും ഒരു സംഘം പങ്കെടുത്തു.

സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്, ആർട്സ്, പൊളിറ്റിക്കൽ സയൻസ്, സംരംഭകത്വം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ വെർച്വൽ സർക്കിൾ ചർച്ച ചെയ്തു.

സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം, ഭാവി എന്നിങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങളിലും പൊതുവായ മൂല്യങ്ങളിലും കേന്ദ്രീകരിച്ച ചർച്ചകളിലൂടെ, ഈ മേഖലയിൽ മാത്രമല്ല, ലോകമെമ്പാടും സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം യൂത്ത് സര്‍ക്കിള്‍ പ്രകടമാക്കി എന്ന് ഷെയ്ഖ മജിദ പറഞ്ഞു.

"ഞങ്ങളുടെ ലക്ഷ്യം കാഴ്ചപ്പാടുകൾ മനസ്സിലാക്കുകയും മേഖലയിലെ ചെറുപ്പക്കാർ നേരിടുന്ന പൊതുവായ ലക്ഷ്യങ്ങളെയും വെല്ലുവിളികളെയും കുറിച്ച് അറിവ് നേടുകയും പരസ്പരം പഠിക്കുകയും ചെയ്യുക എന്നതാണ്."

മികച്ച ഭാവി സൃഷ്ടിക്കുന്നതിനായി സഹിഷ്ണുതയുടെ മൂല്യങ്ങൾ വിനിയോഗിക്കാനും യുവജന ദർശനങ്ങൾ പര്യവേക്ഷണം ചെയ്യാനും യുഎഇയിലും ഇസ്രായേലിലുമുള്ളവര്‍ക്ക് ഒരു പൊതു അവസരമുണ്ടെന്ന് അൽ മസ്രുയി പറഞ്ഞു.

പുതിയ സംസ്കാരങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു പുതിയ അധ്യായം തുറക്കുവാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും പ്രദേശത്തിനും ലോകത്തിനുമായി സമൃദ്ധവും മികച്ചതുമായ ഭാവിയിലേക്ക് മുന്നേറാനുള്ള വഴികൾ പര്യവേക്ഷണം ചെയ്യാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

എമിറേറ്റ്സ് യൂത്ത് കൗൺസിൽ നയിക്കുന്ന ഒരു സംരംഭമാണ് യൂത്ത് സർക്കിൾ, ആഗോള വെല്ലുവിളികൾക്കുള്ള നൂതന പരിഹാരങ്ങൾ കണ്ടെത്താന്‍ യുവാക്കളുമായി സ്ഥിരമായ ഇടപഴകലിന് രൂപം നൽകുന്നതിനും വിവിധ മേഖലകളില്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ള സംഭാഷണത്തിന് പ്രചോദനം നൽകുന്നതിനുമായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ചതാണിത്.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302888450

WAM/Malayalam