ബുധനാഴ്ച 25 നവംബർ 2020 - 5:50:55 pm

അബുദാബിയിൽ 22 ബില്യൺ ബാരൽ വീണ്ടെടുക്കാവുന്ന, പാരമ്പര്യേതര ക്രൂഡ് ഓയിൽ ശേഖരം കണ്ടെത്തിയതായി സുപ്രീം പെട്രോളിയം കൗൺസിൽ

  • encaj-gw4aiekjm
  • encak0exuaolllt
  • encaj-hxiaiallu
  • encak1gxeaa9esv
  • encak1xwmai3_pc
  • encak2hxyairsnm
  • encaj-ow8aejvf2

അബുദാബി, നവംബർ 22, 2020 (WAM) - അബുദാബി എമിറേറ്റിൽ 22 ബില്യൺ ബാരൽ കണക്കാക്കപ്പെടുന്ന വീണ്ടെടുക്കാനാകുന്ന പാരമ്പര്യേതര എണ്ണ ശേഖരം കണ്ടെത്തിയതായും, പരമ്പരാഗത എണ്ണ ശേഖരം 2 ബില്ല്യൺ ബാരൽ കണ്ട് വർദ്ധിച്ചതായും സുപ്രീം പെട്രോളിയം കൗൺസിൽ, എസ്‌പി‌സി, ഞായറാഴ്ച അറിയിച്ചു.

അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും എസ്പിസി ഡെപ്യൂട്ടി ചെയർമാനും നേതൃത്വം നൽകിയ ഒരു വിർച്വൽ മീറ്റിങ്ങിലാണ് എസ്‌പി‌സി പുതിയ കണ്ടെത്തലുകൾ പ്രഖ്യാപിച്ചത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അതിന്റെ മൂലധന നിക്ഷേപം 448 ബില്യൺ ഡോളറായി ഉയർത്താനുള്ള ADNOCന്റെ കർമപദ്ധതിയും യോഗം അംഗീകരിച്ചു. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് 160 ബില്യൺ ദിർഹം പുതിയതായി കടത്തിവിടും.

WAM/ Ambily http://wam.ae/en/details/1395302888807

WAM/Malayalam