ബുധനാഴ്ച 25 നവംബർ 2020 - 6:42:13 pm

കാലാവസ്ഥാ പ്രശ്നങ്ങളിൽ ഗുണപരമായ മാറ്റത്തിനായി വൺ പ്ലാനറ്റ് സോവറിൻ വെൽത്ത് ഫണ്ട്സ് അംഗത്വവുമായി മുബഡാല


അബുദാബി, നവംബർ 22, 2020 (WAM) - കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പരിഗണനാ വിഷയങ്ങൾ സമന്വയിപ്പിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനും ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള എസ്‌ഡബ്ല്യുഎഫുകളുടെ ഒരു അന്താരാഷ്ട്ര സഖ്യമായ വൺ പ്ലാനറ്റ് സോവറിൻ വെൽത്ത് ഫണ്ട്സ്. ഒപിഎസ്ഡബ്ല്യുഎഫ് സംരംഭത്തിൽ ഔദ്യോഗികമായി അംഗത്വം നേടിയതായി മുബഡാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി അറിയിച്ചു.

പുതിയ അംഗത്വത്തിലൂടെ, ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ ലഘൂകരിക്കുന്നതിനും സുസ്ഥിര വിപണി ഫലങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഒപി‌എസ്ഡബ്ല്യുഎഫ് ചട്ടക്കൂടിന്റെ അംഗീകാരത്തിലൂടെ ഗുണപരമായ മാറ്റം വരുത്താൻ മുബഡാല അതിന്റെ തോതും ആഗോള സാന്നിധ്യവും ഉപയോഗപ്പെടുത്തും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സാന്നിധ്യത്തിൽ എസ്‌ഡബ്ല്യുഎഫ് അംഗങ്ങൾ പങ്കെടുത്ത മൂന്നാം വെർച്വൽ ഒപിഎസ്ഡബ്ല്യുഎഫ് സിഇഒ ഉച്ചകോടിയിലാണ് മുബഡാലയുടെ അംഗത്വം പ്രഖ്യാപിച്ചത്.

ഇന്റർനാഷണൽ ഫോറം ഓഫ് സോവറിൻ വെൽത്ത് ഫണ്ട്സ്, ഐഎഫ്എസ്ഡബ്ല്യുഎഫിലും മുബഡാല പൂർണ്ണ അംഗമായിട്ടുണ്ട്. മികച്ച സമ്പ്രദായങ്ങൾ, സംഭാഷണം, ഗവേഷണം, സ്വയം വിലയിരുത്തൽ എന്നിവയ്ക്ക് നിർവചനം നൽകിക്കൊണ്ട് പരമാധികാര സ്വത്ത് ഫണ്ട് കമ്മ്യൂണിറ്റിയെ ശക്തിപ്പെടുത്തുന്നതിന് കൂട്ടായ പ്രവർത്തനം നടത്താൻ പ്രതിജ്ഞാബദ്ധമായ ആഗോള പരമാധികാര സ്വത്ത് ഫണ്ടുകളുടെ ഒരു സന്നദ്ധ സംഘടനയാണ് ഫണ്ട്സ്.

വിവിധ മാൻഡേറ്റുകളുള്ള ലോകമെമ്പാടുമുള്ള 40 ഓളം അംഗങ്ങളുടെ ഒരു ഗ്രൂപ്പിനെ ഐ‌എഫ്‌എസ്ഡബ്ല്യുഎഫ് പ്രതിനിധീകരിക്കുന്നു. പൊതുവായി അംഗീകരിക്കപ്പെട്ട 24 തത്വങ്ങളും പ്രയോഗങ്ങളും ഉൾക്കൊള്ളുന്ന സാന്റിയാഗോ തത്ത്വങ്ങൾ പാലിക്കാനും ഉയർത്തിപ്പിടിക്കാനും ഐ‌എഫ്‌എസ്ഡബ്ല്യുഎഫ് എല്ലാ അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. എസ്‌ഡബ്ല്യൂഎഫ് പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ തുറന്ന സംഭാഷണവും ആഴത്തിലുള്ള ധാരണയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ തത്വങ്ങൾ.

"ആഗോള പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തമുള്ള നിക്ഷേപകർ എന്ന നിലയിൽ, നിക്ഷേപം നടത്തുമ്പോൾ പാരിസ്ഥിതിക, സാമൂഹിക, ഭരണപരമായ പരിഗണനകൾ സമന്വയിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് ഒപിഎസ്ഡബ്ല്യുഎഫ് ഐഎഫ്എസ്ഡബ്ല്യുഎഫ് അംഗത്വത്തിലൂടെ പ്രകടമാകുന്നത്," മുബഡാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി ചീഫ് സ്ട്രാറ്റജി, റിസ്ക് ഓഫീസറായ അഹമ്മദ് സയീദ് അൽ കാലിലി പറഞ്ഞു.

മസ്ദാർ പോലുള്ള അസറ്റ് കമ്പനികളുമായി ചേർന്ന് മുബഡാല സുസ്ഥിര ഊർജ്ജത്തിൽ നിക്ഷേപം തുടരുന്നു. ഇന്ന് 30ലധികം രാജ്യങ്ങളിൽ സജീവ നിക്ഷേപമുള്ള മസ്ദർ, കാറ്റ്, സൗരോർജ്ജം ഉൾപ്പെടെയുള്ള ആഗോള പദ്ധതികളിൽ 19.9 ബില്യൺ യുഎസ് ഡോളർ വിന്യസിച്ചിട്ടുണ്ട്.

WAM/ Ambily http://www.wam.ae/en/details/1395302888816

WAM/Malayalam