ബുധനാഴ്ച 20 ജനുവരി 2021 - 2:58:01 pm

വാം റിപ്പോർട്ട്: ഖസ്ർ അൽ മുവായിജി, യുഎഇയുടെ നവോത്ഥാന തുടക്കത്തിൻ്റെ സാക്ഷി

 • 01 (12)
 • 01 (11)
 • 01 (10)
 • 01 (9)
 • 01 (8)
 • 01 (3)
 • 01 (1)
 • 01 (4)
 • 01 (6)
 • 01 (5)
 • 01 (2)
 • 01 (7)
വീഡിയോ ചിത്രം

അൽ യെയ്‌ൻ, 2 ജനുവരി 2021 (WAM) - ഏകദേശം 100 വർഷം മുമ്പ് അൽ മുവായിജി ഒയാസിസിനോട് ചേർന്ന് അൽ യെയ്‌നിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമ്മിച്ച അൽ മുവായിജി കൊട്ടാരം നഗരത്തിലെ ചരിത്രപരമായ കെട്ടിടങ്ങളിലൊന്നാണ്.

അക്കാലത്ത് കോട്ടകളും കൊട്ടാരങ്ങളും പണിയാൻ ഇഷ്ടികകളെ ആശ്രയിച്ചിരുന്ന വാസ്തുവിദ്യയുടെ മനോഹരമായ ഉദാഹരണമാണ് കൊട്ടാരത്തിന്റെ നിർമ്മാണം കാണിച്ചുതരുന്നത്, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അൽ യെയ്നിലെ സാംസ്കാരിക സൈറ്റുകളുടെ ഭാഗമായി കൊട്ടാരം കണക്കാക്കപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ, അബു ദാബി ഭരണാധികാരി ഷെയ്ഖ് സായിദ് ബിൻ ഖലീഫയുടെ ഭരണകാലത്താണ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാനാൻ കൊട്ടാരം പണി കഴിപ്പിച്ചത്. കൊട്ടാരത്തിൻ്റെ ഭാഗമായിട്ടുള്ള വലിയ പ്രവേശന കവാടം, ആളുകളെ കണ്ടുമുട്ടാനുള്ള ദിവാൻ (മജ്‌ലിസ് അല്ലെങ്കിൽ സർക്കാർ സ്ഥലം) ആയി ഉപയോഗിച്ചു.

മൊത്തം 3,600 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 60 മീറ്റർ വശങ്ങളോടെ ചതുരാകൃതിയിലാണ് കൊട്ടാരം പണിതിട്ടുള്ളത്. ഇതിന് ചുറ്റും അഞ്ച് മീറ്റർ ഉയരത്തിൽ പ്രതിരോധ മതിൽ ഉണ്ട്, അടിഭാഗത്ത് മതിലിന്റെ കനം 950 മില്ലിമീറ്ററാണ്.

കൊട്ടാരത്തിൽ മൂന്ന് പ്രധാന ഗോപുരങ്ങളുണ്ട്, അവയിൽ ചിലത് ഭവന നിർമ്മാണത്തിനും അൽ യെയ്ൻ മേഖലയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാർ ഓഫീസുകൾക്കുമായി നീക്കിവച്ചിരിക്കുന്നു. കൊട്ടാരത്തിന് പുറത്ത്, കൊട്ടാരത്തിന്റെ വാസ്തുവിദ്യാ ശൈലിക്ക് സമാനമായ ഒരു പള്ളി ഉണ്ട്.

അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അൽ യെയ്‌ൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി ചുമതലയേറ്റപ്പോഴാണ്, 1946 ൽ അൽ മുവായിജി കൊട്ടാരത്തിലേക്ക് താമസം മാറിയത്. കൊട്ടാരം അദ്ദേഹത്തിന്റെ ഭരണകേന്ദ്രവും കുടുംബത്തിനുള്ള ഭവനവുമായിരുന്നു.

എക്സിബിഷൻ യാർഡിന് പുറത്തുള്ള സന്ദർശകർക്ക് ചരിത്രപരമായ ഗോപുരങ്ങൾ, അൽ മുവായിജി കൊട്ടാരത്തിന്റെ മുറ്റം, അൽ ഖസ്ർ പള്ളി എന്നിവ മതിലുകൾക്ക് പുറത്തായി കാണാവുന്നതാണ്.

അടുത്തിടെ, സാംസ്കാരിക, ടൂറിസം വകുപ്പ് - അബുദാബി (ഡിസിടി അബുദാബി) അൽ യെയ്നിലെ ഖസ്ർ അൽ മുവായിജിയിൽ വടക്കുപടിഞ്ഞാറൻ ഗോപുരം വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിന്റെ ആദ്യഘട്ടങ്ങളിൽ, വടക്ക്-പടിഞ്ഞാറൻ ഗോപുരത്തിൽ വാസയോഗ്യമായ സ്ഥലങ്ങളുണ്ടെന്ന് കണ്ടെത്തി. വടക്ക്-കിഴക്കൻ ഗോപുരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പ്രദേശം വളരെ വലുതായതിനാൽ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രധാന വസതിയായി ഇവ ഉപയോഗിച്ചിരുന്നു. ഗോപുരത്തിൻ്റെ പരമ്പരാഗത വാസ്തുവിദ്യാ രീതി, മുറികളിൽ തണുത്തതും ഊഷ്മളവുമായ താപനില നിലനിറുത്തുകയും മുകളിലത്തെ നിലയിലുള്ള വലുപ്പമുള്ള ജാലകങ്ങൾ സുഗമമായ വായുസഞ്ചാരം ഉറപ്പാക്കുകയും അവിടം പ്രകാശപൂരിതമാക്കുകയും ചെയ്യുന്നു.

WAM/ Ambily http://www.wam.ae/en/details/1395302899064

WAM/Malayalam