ഞായറാഴ്ച 17 ജനുവരി 2021 - 7:42:35 am

ഹോട്ടൽ റിസർവേഷൻ നിരക്കുകൾ സമീപകാലത്തെ ഗണ്യമായ വളർച്ച നേടി


അബു ദാബി, 4 ജനുവരി, 2021 (WAM) - യു‌എഇയുടെ ഹോട്ടൽ റിസർവേഷൻ നിരക്കുകൾ സമീപകാലത്തെ ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ക്രിസ്മസ്, പുതുവത്സര വേളകളിൽ യു‌എഇയിലേക്കുള്ള യാത്രാ വർദ്ധനവ്, ആഭ്യന്തര ടൂറിസത്തിന്റെ കുതിച്ചുചാട്ടം തുടങ്ങിയവയിലൂടെയാണ് നേട്ടമുണ്ടായത്.

കൊറോണ വൈറസ് (കോവിഡ്-19) മഹാമാരി മൂലമുണ്ടായ അസാധാരണമായ സാഹചര്യങ്ങൾക്കൊടുവിൽ ഹോട്ടൽ മേഖല പുനരുജ്ജീവന പ്രവർത്തനങ്ങൾ തുടരുകയും, ദേശീയ വിമാനക്കമ്പനികളുടെ തുടർച്ചയായ പ്രവർത്തനങ്ങളും ലോകമെമ്പാടുമുള്ള പുതിയ സ്ഥലങ്ങളിലേക്ക് അവരുടെ ഫ്ലൈറ്റ് റൂട്ടുകളുടെ വ്യാപനവും അതിലേക്ക് നയിക്കുകയും ചെയ്തു.

പ്രമുഖ ഹോട്ടൽ റിസർവേഷൻ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ചൂണ്ടിക്കാണിക്കുന്നത് യുഎഇയിൽ ഹോട്ടലുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നാണ്.

രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വൈവിധ്യത്തിനു പുറമെ രാജ്യത്തിന്റെ മുൻകരുതൽ നടപടികളിലുള്ള വിശ്വാസവും വർദ്ധിച്ചുവരുന്ന ടൂറിസം ആവശ്യകതയ്ക്ക് കാരണമായതായി ടൂറിസം, യാത്രാ മേഖലയിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടു.

യു‌എഇയുടെ ഹോട്ടൽ മേഖലയ്ക്കും ആഭ്യന്തര ടൂറിസത്തിൽ നിന്ന് നേട്ടമുണ്ടായി, കൂടാതെ, സ്കൂൾ ശൈത്യകാല ഇടവേളയോടൊപ്പം പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ആഭ്യന്തര ഹോട്ടൽ റിസർവേഷനുകൾ വർദ്ധിച്ചതായി വ്യത്യസ്തമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഘോഷ കേന്ദ്രങ്ങൾ, വിനോദ പാർക്കുകൾ, മരുഭൂമി റിസോർട്ടുകൾ എന്നിവയ്ക്കടുത്തുള്ള റിസോർട്ടുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച "ലോകത്തിലെ ഏറ്റവും മികച്ച ശീതകാലം" കാമ്പെയ്‌നുമായി പ്രസക്തമായ മേഖലകൾ സംവദിക്കുകയും, വിവിധ ആഘോഷ പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തു.

WAM/ Ambily http://www.wam.ae/en/details/1395302899449

WAM/Malayalam