ബുധനാഴ്ച 20 ജനുവരി 2021 - 3:15:42 pm

ദുബായ് ആസ്ഥാനമായുള്ള സ്റ്റാൻഫോർഡ് മറൈൻ ഗ്രൂപ്പിന്റെ 1.13 ബില്യൺ യുഎഇ ദിർഹത്തിന്റെ ബാധ്യത ഷുവ ക്യാപിറ്റൽ വാങ്ങി


ദുബായ്, ജനുവരി 10, 2021 (WAM) -- സ്റ്റാൻ‌ഫോർഡ് മറൈൻ ഗ്രൂപ്പിന്റെ1.13 ബില്ല്യൺ യുഎഇ ദിർഹത്തിന്റെ (308 ദശലക്ഷം യുഎസ് ഡോളർ) ബാധ്യത വാങ്ങുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഷുവാ ക്യാപിറ്റൽ പ്രഖ്യാപിച്ചു. ബന്ധപ്പെട്ട ബാങ്കുകളുൾപ്പെടെ എല്ലാ കക്ഷികളെയും തൃപ്തരാക്കിയ ഇടപാടാണ് ഷുവ ക്യാപിറ്റൽ നടത്തിയത്.

മധ്യേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും വൈവിധ്യപൂർണ്ണവുമായ ഓഫ്‌ഷോർ സേവന കമ്പനികളിലൊന്നാണ് എസ്എംജി. ചാർട്ടറിങ്, എണ്ണ, ഗ്യാസ് വ്യവസായങ്ങൾക്കായുള്ള ഓഫ്ഷോർ സപ്പോർട്ട് യാനങ്ങളുടെ നിർമാണവും റിപ്പയറിങ്ങുമെല്ലാണ് ഈ കമ്പനിയുടെ പ്രവർത്തനമേഖല.

2019 മുതൽ, ഷുവാ ക്യാപിറ്റൽ എല്ലാ കക്ഷികളുടെയും താൽപര്യങ്ങൾ നിറവേറ്റുന്ന ഒരു വാങ്ങൽ ഇടപാടിൽ എത്തിച്ചേരാൻ എസ്എംജിയുടെ വായ്പാ സിൻഡിക്കേറ്റും അവരുടെ ഉപദേശകരും പ്രവർത്തിച്ചു വരികയായിരുന്നു. എസ്‌എം‌ജിയുടെ ലിക്വിഡിറ്റി പൊസിഷനെ ശക്തിപ്പെടുത്തുന്ന ഒരു പുനസ്സംഘടനയാണ് നടന്നിരിക്കുന്നത്.

കടം ഏറ്റെടുക്കലിനു പിന്നാലെ, എസ്എംജി വളർച്ചയിലേക്ക് പ്രതീക്ഷ പുലർത്തുകയാണ്. പുനസ്സംഘടനാ ഇടപാട് 1,800ലധികം തൊഴിലുകളെയാണ് സംരക്ഷിച്ചത്. ദുബായ് മാരിടൈം സിറ്റിയിലെ അത്യാധുനിക ഗ്രാൻഡ്‌വെൽഡ് കപ്പൽശാലയിൽ നിർമ്മിച്ച 20 മില്യൺ ഡോളർ മൂല്യമുള്ള (യുഎഇ നിർമ്മിത) കപ്പലുകളുടെ വാർഷിക കയറ്റുമതിയും തടസ്സമില്ലാതെ നടക്കും.

കഴിഞ്ഞ വർഷം കോവിഡ് -19 ലോക്ക്ഡൌൺ നിലവിലുണ്ടായിരിക്കെ തന്നെ ഞങ്ങൾ എസ്എംജിക്ക് വായ്പ നൽകിയവരുടെ ഉപദേഷ്ടാക്കളുമായി ചർച്ചകൾ തുടർന്നു കൊണ്ടുപോയി. കൺസോർഷ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഉൾപ്പെട്ടിട്ടുള്ള എല്ലാ കക്ഷികളുടെയും താൽ‌പ്പര്യം സംരക്ഷിക്കുന്ന വിധത്തിലുള്ള ഒരു പരിഹാരം കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം. എസ്‌എം‌ജി ബിസിനസിന്റെ തുടർച്ചയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംഭാവനയും ഉറപ്പാക്കുന്നു. എല്ലാ പങ്കാളികളുടെയും ആവശ്യങ്ങൾ വിജയകരമായി പരിഹരിക്കുന്നതിനുള്ള സമീപകാലത്തെ പുനസ്സംഘടന ഇടപാടുകളിൽ ഒന്നാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അത്തരം ഇടപാടുകൾക്കുള്ള ഒരു മാതൃകയായി ഈ ഇടപാട് പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."

സ്റ്റാൻഡ്‌ഫോർഡ് മറൈൻ ഗ്രൂപ്പ് സിഇഒ എലിയാസ് നാസിഫ് പറഞ്ഞു, "സങ്കീർണ്ണമായ ഒരു പുനസ്സംഘടനാ പരിപാടി സാധ്യമാക്കാൻ ഷുവാ ക്യാപിറ്റലിന് കഴിഞ്ഞു. ഇത് കമ്പനിക്ക് പുതിയ ജീവശ്വാസം നൽകുന്നു. ലോക നിലവാരത്തിലുള്ള മാനേജുമെന്റ് ടീമിന്റെയും ജീവനക്കാരുടെയും ഷെയർഹോൾഡർമാരുടെയും ശക്തമായ പിന്തുണയോടെ ഭാവി വളർച്ചയെ എത്തിപ്പിടിക്കാമെന്ന വിശ്വാസത്തിലാണ് ഞങ്ങൾ."

ഈ നിക്ഷേപം ഷുവാ ക്യാപിറ്റലിന്റെ സ്വകാര്യ മാർക്കറ്റ് പ്രവർത്തനത്തിന്റെ ഭാഗമാണ്. ഇത് ഒരു കോ-ഇൻവെസ്റ്റ്മെന്റ് പരിപാടിയാണ്. ഈ നിക്ഷേപം ഷുവാ ക്യാപിറ്റലിലേക്ക് മാനേജുമെന്റ് ഫീസ്, പെർഫോമൻസ് ഫീസ് ഇനങ്ങളിൽ വരുമാനവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാന നിക്ഷേപത്തിന്റെ വരുമാനത്തിനു പുറമെയാണിത്.

WAM/ Ambily http://wam.ae/en/details/1395302900462

WAM/Malayalam