Mon 11-01-2021 16:19 PM
അബുദാബി, ജനുവരി 11, 2021 (WAM) - പതിറ്റാണ്ടുകളായി പരസ്പരം കാണാത്ത രണ്ട് ജൂത യെമൻ കുടുംബങ്ങളെ ബന്ധുക്കളുമായി വീണ്ടും ഒന്നിപ്പിക്കാൻ യുഎഇ സഹായിച്ചു.
യെമനിൽ നിന്നും, ലണ്ടനിൽ നിന്നുമുള്ള കുടുംബാംഗങ്ങളുടെ യാത്രയ്ക്ക് യുഎഇ അധികൃതർ സൗകര്യം ഒരുക്കിയതിനെത്തുടർന്ന് 15 അംഗങ്ങളുള്ള ആദ്യ കുടുംബം ഞായറാഴ്ച അബുദാബിയിൽ വീണ്ടും ഒന്നിച്ചു.
യെമനിൽ നിന്ന് യുകെയിലേക്ക് മാറിയശേഷം കുട്ടിക്കാലം മുതൽ മുത്തശ്ശിയേയും അമ്മാവനേയും കണ്ടിട്ടില്ലെന്ന് 35 കാരനായ യിത്ഷാക് ഫായിസ് എമിറേറ്റ്സ് ന്യൂസ് ഏജൻസി(WAM) നോട് പറഞ്ഞു. അഞ്ച് കൊച്ചുമക്കളടക്കം 11 കുടുംബാംഗങ്ങൾ ലണ്ടനിൽ നിന്നും, ഫായിസിന്റെ മുത്തച്ഛനും മുത്തശ്ശിയും അമ്മാവനും യെമനിൽ നിന്നും എത്തിച്ചേർന്നു.
"ഞാൻ അവരെ അവസാനമായി കണ്ടത് കുട്ടിക്കാലത്താണ്." അദ്ദേഹം പറഞ്ഞു. "അവർ ഇന്ന് അവരുടെ കൊച്ചുമക്കളെ ആദ്യമായി കണ്ടുമുട്ടുന്നു."
21 വർഷത്തെ വേർപിരിയലിനുശേഷം വീണ്ടും ഒന്നിക്കാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന എന്റെ കുടുംബത്തിന്റെ സ്വപ്നം ഇന്ന് യുഎഇ സാക്ഷാത്കരിച്ചു. യെമനിലെ സ്ഥിതിയും സാമ്പത്തിക പ്രതിസന്ധിയും കാരണമാണ് കുടുംബത്തെ അകറ്റി നിർത്തിയിരുന്നത്.
യുഎഇ നേതൃത്വത്തിൽ നിന്ന് ലഭിച്ച ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും ഫായിസ് നന്ദി അറിയിച്ചു.
ഇത് 21 വർഷത്തെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തിയെന്ന് ഫയസിന്റെ അമ്മ ലോസ ഫയസ് പറഞ്ഞു. അതേസമയം മുത്തച്ഛനായ സോളിമാൻ ഫയസും മുത്തശ്ശിയായ ഷാമ സോളിമാനും അബുദാബിയിലെ കുടുംബത്തിൺൻ്റെ പുന സമാഗമത്തിലെ സന്തോഷം അറിയിച്ചു. അവളുടെ ഓർമ്മയിൽ എന്നെന്നേക്കുമായി മായാത്ത ഒരു നിമിഷം ആണിതെന്ന് അവർ പറഞ്ഞു.
രണ്ടാമത്തെ കുടുംബമായ സലേം കുടുംബവും 15 വർഷമായി വേർപിരിഞ്ഞ ശേഷം ഞായറാഴ്ച വീണ്ടും ഒന്നിച്ചു.
അബുദാബിയിൽ താമസിക്കുന്ന ബന്ധുക്കളെ കാണാൻ ഹാരോൺ സലേം, ഭാര്യ, രണ്ട് മക്കൾ എന്നിവർ യെമനിൽ നിന്ന് എത്തി. "യുഎഇയോട് ഞങ്ങൾ എത്ര നന്ദിയുള്ളവരാണെന്ന് വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയില്ല. ഇവിടെ ഞങ്ങളുടെ കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. യുഎഇ യഥാർത്ഥത്തിൽ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ജന്മനാടാണ്." അദ്ദേഹം പറഞ്ഞു.
WAM/ Ambily http://wam.ae/en/details/1395302900657