Mon 11-01-2021 12:54 PM
അബുദാബി, ജനുവരി 11, 2021 (WAM) -- MENA ബാങ്കുകളുടെ യുഎസ് ഡോളറിലുള്ള ഏതൊരു പഞ്ചവത്സര ബോണ്ടുകളെക്കാളും കുറഞ്ഞ യീൽഡുള്ള ബോണ്ടുകൾ ഫസ്റ്റ് അബുദാബി ബാങ്ക് (FAB) പുറത്തിറക്കി. MS+90bpsലാണ് (മൊത്തം യീൽഡ് 1.411 ശതമാനം) എഫ്എബി സുകുക് കമ്പനി ലിമിറ്റഡിലൂടെ സുകുക് ബോണ്ടുകൾ പുറത്തിറക്കിയിരിക്കുന്നത്.
എഫ്എബിയുടെ യുഎസ് ഡോളറിലുള്ള ആദ്യത്തെ സുപ്രധാന ഓഫറും 2021ൽ ആഗോളതലത്തിൽ ആദ്യമായി പുറത്തിറക്കപ്പെടുന്ന സുകുക്ക് പതിപ്പുമാണിത്. ഈ ഓഫർ വളരെ വിജയകരമായിരുന്നു. ഏകദേശം 1.5 ബില്യൺ യുഎസ് ഡോളറിന്റെ ആവശ്യക്കാരെത്തി. ഇത് സബ്സ്ക്രിപ്ഷൻ നിരക്കിന്റെ മൂന്ന് മടങ്ങാണ്.
മിഡിൽ ഈസ്റ്റ്, ഏഷ്യ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള ഇസ്ലാമിക, പരമ്പരാഗത നിക്ഷേപകരെയും ഈ കരാർ ആകർഷിച്ചു.
എംഎസ് + 90 ബേസ് പോയിന്റ്സിൽ നടന്ന ഡീൽ പ്രീമിയം നിരക്കാണെന്ന് പറയാം. എഫ്എബിയുടെ 2025ൽ മെച്യൂരിറ്റിയെത്തുന്ന സുകുക് ബോണ്ടുകൾ ഡീൽ പ്രഖ്യാപനം നടന്ന ദിവസം ട്രേഡിങ് നടത്തിയിരുന്നത് എംഎസ് + 104 ബേസ് പോയിന്റ്സിലാണ്. ഇത് MENAയിൽ നിന്ന് ഏറ്റവും കുറഞ്ഞ യീൽഡുള്ള അഞ്ച് വർഷത്തെ യുഎസ് ഡോളർ ബാങ്ക് പേപ്പർ പുറത്തിറക്കുന്നതിലേക്ക് എഫ്എബിയെ എത്തിച്ചു.
വൈവിധ്യമാർന്ന നിക്ഷേപക അടിത്തറയാണ് സുകുക് ബോണ്ടുകൾക്കുള്ളത്. ഇതിൽ 53 ശതമാനം അന്തർദ്ദേശീയ നിക്ഷേപങ്ങളും 47 ശതമാനം പ്രാദേശിക നിക്ഷേപങ്ങളുമാണ്. ഇസ്ലാമിക നിക്ഷേപകർ ഇതിൽ 76 ശതമാനമാണ്. ആഗോളതലത്തിൽ ശരീഅത്ത് അനുസരിക്കുന്ന ലിക്വിഡിറ്റി സംബന്ധിച്ച എഫ്എബിയുടെ നീക്കങ്ങളുടെ ആഗോള സ്വീകാര്യതയെയാണിത് കാണിക്കുന്നത്.
"സുകുക്ക് ബോണ്ട് ഇഷ്യൂവിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ജനുവരി ആദ്യ വാരത്തിൽ വിപണി സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. ആഗോളതലത്തിൽ നിക്ഷേപകരിൽ നിന്ന് ഞങ്ങൾക്ക് വലിയ പിന്തുണ ഇപ്പോഴും ലഭിച്ചു. ഇസ്ലാമിക, പരമ്പരാഗത നിക്ഷേപകരുടെയെല്ലാം പിന്തുണ ലഭ്യമായി. ഇത് എഫ്എബിയുടെ ശക്തമായ സാമ്പത്തിക വിശ്വാസ്യതയുടെയും, അന്താരാഷ്ട്ര നിക്ഷേപകർ അബുദാബിയെയും യുഎഇ സമ്പദ്വ്യവസ്ഥയെയും കുറിച്ച് പുലർത്തുന്ന പോസിറ്റീവ് കാഴ്ചപ്പാടിന്റെയും തെളിവാണെന്ന് എഫ്എബി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ഫണ്ടിംഗ് മേധാവിയുമായ റൂല അൽ ഖാദി പറഞ്ഞു.
WAM/Ambily https://www.wam.ae/en/details/1395302900659