Mon 11-01-2021 12:56 PM
അബുദാബി, ജനുവരി 11, 2021 (WAM) -- ശനിയാഴ്ച ശ്രീവിജയ വ്യോമ വിമാനം തകർന്ന് നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയിലെ സഹോദരങ്ങളെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അനുശോചനം അറിയിച്ചു.
ഈ വിഷമഘട്ടത്തിൽ ഇന്തോനേഷ്യൻ ജനതയോടും സർക്കാരിനോടും യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം തങ്ങളുടെ അനുതാപം പ്രകടിപ്പിച്ചു.
ഇരകളുടെ കുടുംബങ്ങളോട് മന്ത്രാലയം അനുശോചനം അറിയിക്കുകയും സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടുമുള്ള ഐക്യപ്പെടൽ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
WAM/Ambily https://www.wam.ae/en/details/1395302900660