Tue 12-01-2021 17:47 PM
അബുദാബി, ജനുവരി 12, 2021 (WAM) -- യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA), അബുദാബി എമിറേറ്റിൽ രണ്ടും ദുബായിൽ ഒന്നും കോവിഡ് -19 വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചു. ബീജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്റ്റിന്റെ ഇൻആക്ടിവേറ്റഡ് വാക്സിൻ സ്വീകരിക്കാൻ താൽപര്യമുള്ളവർക്കു വേണ്ടിയാണിത്.
അബുദാബി സിറ്റിയിലെ അബുദാബി ക്രൂയിസ് ടെർമിനലിലും അൽ ഐൻ സിറ്റിയിലെ അൽ ഐൻ കൺവെൻഷൻ സെന്ററിലും സ്ഥിതിചെയ്യുന്ന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് പ്രതിദിനം 6,000 പേർക്ക് വാക്സിൻ ഷോട്ടുകൾ നൽകാനുള്ള ശേഷിയുണ്ട്. ഇത് നാല് ദിവസം കൊണ്ട് റെക്കോർഡ് സമയത്തിനുള്ളിലാണ് സ്ഥാപിച്ചത്. കോവിഡ് -19 വാക്സിൻ പൊതുജനങ്ങൾക്ക് നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി മാറുന്ന വിധത്തിൽ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MOHAP) വാക്സിൻ രജിസ്ട്രേഷൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിതമായത്.
ദുബായ് പാർക്സ് & റിസോർട്സ് ഫീൽഡ് ഹോസ്പിറ്റലിലാണ് ദുബായിൽ കോവിഡ് -19 വാക്സിനേഷൻ സെന്റർ സ്ഥിതിചെയ്യുന്നത്. പ്രതിദിനം 3,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് ഈ കേന്ദ്രത്തിന്.
അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ 35 ആംബുലേറ്ററി ഹെൽത്ത് സർവീസസ് (എഎച്ച്എസ്) സൌകര്യങ്ങൾ, അൽ ദാഫ്ര മേഖലയിലെ 6 ആശുപത്രികൾ, അൽ ഐൻ, അൽ ദാഫ്ര, SEHAയുടെ ദേശീയ സ്ക്രീനിംഗ് കേന്ദ്രം എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത SEHA കേന്ദ്രങ്ങളിൽ സിനോഫാം സിഎൻബിജി കോവിഡ് -19 വാക്സിൻ നൽകും. ദുബായ് നഗരത്തിലെ മിന റാഷിദ്, ഖവാനീജ് എന്നിവിടങ്ങളിലും, വ്യാവസായിക മേഖലകളിൽ നിലവിലുള്ള സ്ക്രീനിംഗ് സെന്ററിലും വാക്സിൻ ലഭിക്കും. ആകെ 150,000 പേർക്കുള്ള ശേഷിയാണ് ഇവിടങ്ങളിലുള്ളത്.
അബുദാബിയിൽ ആരംഭിച്ച മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകളുടെ വിജയത്തെ തുടർന്നാണ് സിനോഫാം സിഎൻബിജി കോവിഡ് -19 വാക്സിൻ രജിസ്ട്രേഷൻ തുടങ്ങിയത്. അബുദാബിയിൽ തുടങ്ങിയ മൂന്നാഘട്ട ട്രയലുകൾക്ക് ആരോഗ്യപ്രതിരോധ മന്ത്രാലയവും ആരോഗ്യ വകുപ്പുമാണ് മേൽനോട്ടം വഹിച്ചത്. ഇതിന്റെ കാര്യസ്ഥത ജി 42 ഹെൽത്ത് കെയറും വാക്സിനേഷൻ SEHAയും നിർവഹിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 31,000 സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. വിശദമായ വിശകലനത്തിൽ കോവിഡ്-19 വൈറസിനെതിരായ വാക്സിൻ 86% ഫലപ്രാപ്തി തെളിയിച്ചു. തുടർന്ന് വാക്സിൻ അടിയന്തിര ഉദ്യോഗസ്ഥർക്കും മുൻനിര ആരോഗ്യപ്രവർത്തകർക്കും നൽകി.
പുതിയ കേന്ദ്രങ്ങളെ ഓരോന്നും രണ്ട് സോണുകളായി തിരിച്ചിരിക്കുന്നു. ഓരോ ഡോസിനും ഒരു സോൺ വീതം. എല്ലാ സോണുകളിലും 24 വാക്സിനേഷൻ സ്റ്റേഷനുകൾ ഉണ്ടായിരിക്കും.
കോവിഡ്-19 വാക്സിനേഷൻ കേന്ദ്രത്തിലേക്കും വാക്സിൻ നൽകുന്ന മറ്റ് SEHA സൌകര്യങ്ങളിലേക്കുമുള്ള സന്ദർശകർ ആദ്യം രജിസ്റ്റർ ചെയ്യുകയും രക്തസമ്മർദ്ദം, ഉയരം, ഭാരം, താപനില എന്നിവയുൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയമാക്കുകയും വേണം. സ്ത്രീകൾ ഗർഭ പരിശോധന നടത്തണം. ഈ പരിശോധനകൾക്കു ശേഷം വാക്സിൻ സ്വീകരിക്കാനുള്ള യോഗ്യത സ്ഥിരീകരിക്കുന്നതിനും സമ്മതപത്രത്തിൽ ഒപ്പിടുന്നതിനുമുള്ള ഒരു പ്രക്രിയയിലൂടെ കടന്നുപോകും. അതിനുശേഷം ആദ്യ ഡോസ് നൽകും. ആദ്യ ഡോസ് സ്വീകരിച്ച ശേഷം, രണ്ടാമത്തെ ഡോസിനുള്ള അപ്പോയിന്റ്മെന്റും ലഭിക്കും. ആദ്യ ഡോസിന് ശേഷം മൂന്നോ നാലോ ആഴ്ചകൾക്കുള്ളിലാണ് അടുത്ത ഡോസ് നൽകുക.
വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്കും താമസക്കാർക്കും ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 8:00 മുതൽ രാത്രി 8:00 വരെ അബുദാബിയിലെ ഏതെങ്കിലും കേന്ദ്രം സന്ദർശിക്കാം. ദുബായിലെ കോവിഡ്-19 വാക്സിനേഷൻ സെന്റർ എല്ലാ ദിവസവും രാവിലെ 8:00 മുതൽ വൈകുന്നേരം 4:00 വരെ തുറന്നിരിക്കും. നേരിട്ട് ചെന്നോ ആയി അല്ലെങ്കിൽ SEHA ആപ്പ് വഴി അപ്പോയിന്റ്മെന്റ് എടുത്തോ വാക്സിൻ സ്വീകരിക്കാം.
കോവിഡ് -19 വാക്സിൻ നൽകുന്ന SEHA സൌകര്യങ്ങളും ക്ലിനിക്കുകളും ഇവയാണ്: അബുദാബി എഎച്ച്എസ് (രാവിലെ 8:00 മുതൽ രാത്രി 8:00 വരെ), അൽ സഫറാന ഡയഗ്നോസിസ് ആൻഡ് സ്ക്രീനിങ് സെന്റർ, അൽ മക്ത ഹെൽത്ത് കെയർ സെന്റർ, അൽ ബതീൻ ഹെൽത്ത് കെയർ സെന്റർ, ബാനി യാസ് ഹെൽത്ത് കെയർ സെന്റർ, അൽ ഫലാഹ് ഹെൽത്ത് കെയർ സെന്റർ, ഖലീഫ സിറ്റി ഹെൽത്ത് കെയർ സെന്റർ, അൽ മുഹ്രിഫ് ഹെൽത്ത് കെയർ സെന്റർ, അൽ ബഹിയ ഹെൽത്ത് കെയർ സെന്റർ, അൽ സംഹ ഹെൽത്ത് കെയർ സെന്റർ, മുഹമ്മദ് ബിൻ സായിദ് സിറ്റി ഹെൽത്ത് കെയർ സെന്റർ, അൽ ഐൻ എഎച്ച്എസ് (രാവിലെ 8:00 മുതൽ രാത്രി 8:00 വരെ), അൽ ഹിലി ഹെൽത്ത് കെയർ സെന്റർ, അൽ ഹെയർ ഹെൽത്ത് കെയർ സെന്റർ, അൽ ജഹിലി ഹെൽത്ത് കെയർ സെന്റർ, അൽ ഖസ്ന ഹെൽത്ത് കെയർ സെന്റർ, മസാദ് ഹെൽത്ത് കെയർ സെന്റർ, അൽ മുവൈജി ഹെൽത്ത് കെയർ സെന്റർ, ഔദ് അൽ തോബ ഹെൽത്ത് കെയർ സെന്റർ (തിഖ്വ ഇൻഷുറൻസ് ഉള്ള രോഗികൾക്ക് മാത്രം), അൽ ക്വാവ ഹെൽത്ത് കെയർ സെന്റർ, റെമ ഹെൽത്ത് കെയർ സെന്റർ, അൽ ഷുവൈബ് ഹെൽത്ത് കെയർ, സെന്റർ സ്വീഹാൻ ഹെൽത്ത് കെയർ സെന്റർ, അൽ തവിയ ഹെൽത്ത് കെയർ സെന്റർ, അൽ യഹാർ ഹെൽത്ത് കെയർ സെന്റർ, അൽ ദഫ്ര മദീനത്ത് സായിദ് ഹോസ്പിറ്റൽ, സില്ല ഹോസ്പിറ്റൽ, ഗായതി ഹോസ്പിറ്റൽ, മർഫ ഹോസ്പിറ്റൽ, ലിവ ഹോസ്പിറ്റൽ, ഡൽമ ഹോസ്പിറ്റൽ, ദുബായ് മിന റാഷിദ് SEHA ദേശീയ സ്ക്രീനിംഗ് സെന്റർ, ഖവാനീജിലെ SEHA നാഷണൽ സ്ക്രീനിംഗ് സെന്റർ.
WAM/Ambily http://wam.ae/en/details/1395302900991