ബുധനാഴ്ച 20 ജനുവരി 2021 - 2:34:39 pm

അഞ്ചാം റെയിൻ എൻഹാൻസ്മെന്റ് ഫോറം ജനുവരി 25ന് വെർച്വലായി നടക്കും

  • برعاية منصور بن زايد .. الملتقى الـ 5 للاستمطار ينطلق 25 يناير افتراضيا ويعلن عن أجندته
  • برعاية منصور بن زايد .. الملتقى الـ 5 للاستمطار ينطلق 25 يناير افتراضيا ويعلن عن أجندته

അബുദാബി, ജനുവരി 12, 2021 (WAM) -- നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം)യുടെ കീഴിൽ വരുന്ന യുഎഇ റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്‌മെന്റ് സയൻസ് (യുഎഇആർഇപി) ഇന്ന് അഞ്ചാമത്തെ ഇന്റർനാഷണൽ റെയിൻ എൻഹാൻസ്മെന്റ് ഫോറത്തിന്റെ അജണ്ട അവതരിപ്പിച്ചു.

2021 ജനുവരി 25, 26 തീയതികളിൽ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേസ് മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി അബുദാബിയിൽ നടക്കുക.

യു‌എഇയിൽ‌ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നും നിരവധി പ്രമുഖ വിദഗ്ധരുടെ പങ്കാളിത്തം ഐ‌ആർ‌ഇ‌എഫ് 2021ലുണ്ടായിരിക്കും. മഴ മെച്ചപ്പെടുത്തൽ ഗവേഷണം, ശേഷി വർദ്ധിപ്പിക്കൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെളിച്ചത്തിൽ ആഗോള ജല സുരക്ഷ, കാലാവസ്ഥാ ശാസ്ത്രത്തിലെ കൃത്രിമ ഇന്റലിജൻസ് പ്രയോഗം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. മഴ മെച്ചപ്പെടുത്തൽ ഗവേഷണത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളിലേക്കും സാങ്കേതികവിദ്യകളിലേക്കും ശ്രദ്ധ പായിക്കുന്നതായിരിക്കും ചർച്ചകൾ.

"കഴിഞ്ഞ നാല് വർഷമായി, മഴ മെച്ചപ്പെടുത്തൽ ശാസ്ത്ര സാങ്കേതിക വിദ്യയിൽ ആഗോള ഗവേഷണ സമൂഹങ്ങൾക്കിടയിൽ ആഴത്തിലുള്ള ചർച്ചയും സഹകരണവും വർധിപ്പിക്കുന്നതിന് ഒരു കൃത്യമായ വേദി നൽകുന്നതിൽ ഐ‌ആർ‌ഇഎഫ് വിജയിച്ചു," ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ‌സി‌എം) ഡയറക്ടറും റീജിയണൽ അസോസിയേഷൻ II (ഏഷ്യ) പ്രസിഡന്റുമായ ഡോ. അബ്ദുല്ല അൽ മാൻഡൂസ് പറഞ്ഞു.

"വൈദഗ്ദ്ധ്യം പങ്കുവെക്കൽ, ആശയങ്ങൾ പങ്കുവയ്ക്കൽ, ഗവേഷണ പഠനങ്ങൾ, ഏറ്റവും പുതിയ പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്ത് കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളിൽ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിന് ഫോറം സഹായിച്ചിട്ടുണ്ട്. മുമ്പില്ലാത്തതരം പ്രതിസന്ധികളെ നേരിടുന്ന ഈ കാലത്തും ഐആർഇഫിന് ആതിഥേയത്വം വഹിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാൻ എൻസിഎം തീരുമാനിക്കുകയായിരുന്നു. ഗവേഷണ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും ക്ലൗഡ് സീഡിംഗ് വിദഗ്ധരെ തമ്മിൽ കൂടുതൽ ഇടപഴകിക്കുന്നതിനും ഇത് സഹായകമാകും," അദ്ദേഹം കൂട്ടിച്ചേർത്തു.

"തുടർച്ചയായ അഞ്ചാം വർഷവും അബുദാബി ലോകമെമ്പാടുമുള്ള പ്രമുഖ അന്താരാഷ്ട്ര വിദഗ്ധരെയും ശാസ്ത്രജ്ഞരെയും ക്ഷണിച്ച് ഒരു പുതിയ വേദി ഒരുക്കുകയാണ്. മഴ മെച്ചപ്പെടുത്തൽ ഗവേഷണത്തിലെ പുതിയ മുന്നേറ്റങ്ങൾ ചർച്ച ചെയ്യപ്പെടും ഈ വേദിയിൽ. വളർന്നുവരുന്ന ഈ ഗവേഷണ മേഖലയ്ക്ക് യുഎഇ നൽകുന്ന സംഭാവനകളിൽ യു‌എ‌ആർ‌ഇ‌പി അഭിമാനിക്കുന്നു. ഞങ്ങളുടെ അവാർഡ് ജേതാക്കളായ വിദഗ്ധരുടെ സംഭാവനകൾ ഇതിന് സഹായകമായതിൽ സന്തോഷവുമുണ്ട്," ഐ‌ആർ‌ഇ‌എഫ് 2021നുള്ള തയ്യാറെടുപ്പുകളെ വിശദീകരിക്കവെ യു‌എ‌ആർ‌ഇപി ഡയറക്ടർ ആലിയ അൽ മസ്രൂയി പറഞ്ഞു.

"സുസ്ഥിര ജലസ്രോതസ്സുകൾ കണ്ടെത്തുന്നതിലൂടെ ക്ലൗഡ് വിത്ത് പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കാൻ വെർച്വൽ ഫോറത്തിന്റെ നിർദ്ദേശങ്ങളും ശുപാർശകളും സഹായകമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," അവർ കൂട്ടിച്ചേർത്തു.

ഫോറത്തിന്റെ സെഷനുകൾ രണ്ട് ദിവസങ്ങളിലായി മഴ ഗവേഷണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. ആദ്യ ദിവസം, 'കാലാവസ്ഥാ വ്യതിയാനത്തിന്റെ വെളിച്ചത്തിൽ ആഗോള ജല സുരക്ഷ', 'ഗവേഷണങ്ങളിൽ നിന്ന് മഴ സൃഷ്ടിക്കുന്നതിലേക്കുള്ള പ്രവർത്തനങ്ങളിലേക്ക്: കേസ് സ്റ്റഡികളും റോഡ്മാപ്പും', 'കാലാവസ്ഥാ ശാസ്ത്രത്തിലും റെയിൻ എൻഹാൻസ്മെന്റിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റലിജന്റ് സിസ്റ്റം ആപ്ലിക്കേഷനുകൾ എന്നിവയുടെ പ്രയോഗം' എന്നീ വിഷയങ്ങൾ ചർച്ചചെയ്യും.

ഫോറത്തിന്റെ രണ്ടാം ദിവസത്തെ അജണ്ടയിൽ ‘മേഘം രൂപംകൊള്ളുന്നതിന്റെ ശാസ്ത്രം', 'അറേബ്യൻ ഗൾഫിലെ മഴവീഴ്ച്ച', ‘റെയിൻ എൻഹാൻസ്മെന്റ് മേഖലയിലെ നൂതന കണ്ടപിടിത്തങ്ങൾ: രീതിശാസ്ത്രങ്ങളും പുതിയ ഉൾക്കാഴ്ചകളും’, ‘റെയിൻ എൻഹാൻസ്മെന്റ് പരിശ്രമങ്ങളുടെ ഫലങ്ങളും മൂല്യനിർണയവും’ എന്നിവ ഉൾപ്പെടുന്നു.

WAM/Ambily http://wam.ae/en/details/1395302900940

WAM/Malayalam