ബുധനാഴ്ച 20 ജനുവരി 2021 - 1:41:10 pm

വാൾട്രാൻസ് യുഎഇ ഇന്റർനാഷണൽ ഇൻവെസ്റ്റേഴ്സ് കൗൺസിൽ അംഗമായി


അബുദാബി, ജനുവരി 12, 2021 (WAM) -- നൂതനവും കാര്യക്ഷമവുമായ ഗതാഗത സേവനങ്ങളിൽ വൈദഗ്ധ്യമുള്ള വാൾട്രാൻസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് യുഎഇ ഇന്റർനാഷണൽ ഇൻവെസ്റ്റേഴ്സ് കൗൺസിലിൽ (യുഎഐഐസി) അംഗമായി. വിദേശത്ത് എല്ലാ സാമ്പത്തിക മേഖലകളിലും നിക്ഷേപം നടത്തുന്ന വൻ എമിറാത്തി കമ്പനികളുടെ കൺസോർഷ്യം യുഎഐഐസിയുടെ കുടക്കീഴിലുണ്ട്.

വാൽട്രാൻസ് ബോർഡ് അംഗം ഷെയ്ഖ് സൌദ് ബിൻ സുഹൈൽ അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ദുബായിൽ അംഗത്വ പ്രവേശനം ഒപ്പിട്ടു. യുഎഇ ഇന്റർനാഷണൽ ഇൻവെസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി ജനറൽ ജമാൽ സെയ്ഫ് അൽ ജർവാൻ; വാൽട്രാൻസ് സിഇഒ മൻസൂർ ഖലീഫ അൽ ഹബ്തൂർ; വാൽട്രാൻസിന്റെ ജനറൽ മാനേജർ ഇമാദ് അലമീദ്ദിൻ; യുഎഇഐസിയിലെ കമ്മ്യൂണിക്കേഷൻസ് ആന്റ് ഗവൺമെന്റ് അഫയേഴ്സ് ഡയറക്ടർ അയ്മാൻ എൽഹെനവി എന്നിവരും സന്നിഹിതരായിരുന്നു.

ദുബൈ ആസ്ഥാനമായുള്ള വാൽട്രാൻസിന്റെ അതിവേഗ വളർച്ചാ നയത്തിന്റെ പശ്ചാത്തലത്തിലാണ് അംഗത്വം വരുന്നത്. കമ്പനിയുടെ സാങ്കേതിക വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തുന്നതിനും സംയുക്ത സംഭാഷണങ്ങൾ സജീവമാക്കുന്നതിനും ബിസിനസ്സ് ശൃംഖല വിപുലീകരിക്കുന്നതിനും പുതിയ വിപണികകണ്ടെത്തുന്നതിനുമെല്ലാം ഈ അംഗത്വം സഹായകമാകും.

ഗതാഗത വ്യവസായത്തിൽ വളരെ നൂതനമായ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് വാൽട്രാൻസ്. യു‌എഇയിലെ കാർ‌ പാർക്കിംഗ് വ്യവസായത്തെ ഓട്ടോമേറ്റ് ചെയ്യുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളെ സംയോജിപ്പിച്ച് ആദ്യത്തെ സ്മാർട്ട് സിസ്റ്റം സൃഷ്ടിച്ചെടുത്തിരിക്കുകയാണ് അവർ.

കുറഞ്ഞ കാർബൺ പുറന്തള്ളലാണ് ഈ സാങ്കേതികതയുടെ പ്രത്യേകതകളിലൊന്ന്. പേപ്പർ ടിക്കറ്റുകളും മറ്റുമില്ലാത്തെ വളരെ സുഗമമായ വാഹന നീക്കങ്ങൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴി ഇവർ നടത്തുന്നു.

യുഎഇയുടെ സാമ്പത്തിക വികസന പ്രക്രിയയിൽ സംഭാവന നൽകുകയെന്ന ലക്ഷ്യത്തോടെയാണ് 2009 യുഎഇ ഇന്റർനാഷണൽ ഇൻവെസ്റ്റേഴ്സ് കൗൺസിൽ സ്ഥാപിതമായത്. വൈവിധ്യവൽക്കരണം, നവീകരണം, സുസ്ഥിര മത്സരശേഷി എന്നിവ അടിസ്ഥാനമാക്കിയുള്ള ദേശീയ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന സ്തംഭമായി നിലകൊണ്ട് വിദേശങ്ങളിൽ എമിറാത്തി നിക്ഷേപങ്ങളെ പരമാവധി പിന്തുണയ്ക്കുകയെന്ന ലക്ഷ്യവും ഈ സ്ഥാപനത്തിനുണ്ട്.

സാമ്പത്തിക മന്ത്രാലയം, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ധനമന്ത്രാലയം, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, മുബഡാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, എമിറേറ്റ്സ് ടെലികമ്മ്യൂണിക്കേഷൻ ഗ്രൂപ്പ് (ഇത്തിസലാത്ത്), അബുദാബി പോളിമേഴ്സ് കമ്പനി (ബോറോജ്), അബുദാബി പോർട്സ്, ഡിപി വേൾഡ്, ദുബായ് ഹോൾഡിംഗ്, ദുബായ് ഇൻവെസ്റ്റ്‌മെൻറ്സ്, മാജിദ് അൽ ഫത്തൈം, ഷറഫ് ഗ്രൂപ്പ്, മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും മില്ലേനിയം & കോപ്‌തോൺ ഹോട്ടൽസ് എന്നിവരുൾപ്പെടുന്നതാണ് യുഎഇ ഇന്റർനാഷണൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ.

WAM/Ambily http://wam.ae/en/details/1395302900937

WAM/Malayalam