ബുധനാഴ്ച 20 ജനുവരി 2021 - 3:11:18 pm

യു‌എ‌ഇയിൽ 24 മണിക്കൂറിൽ 3,362 പുതിയ COVID-19 കേസുകൾ, 2,588 രോഗമുക്തി, 6 മരണം


അബുദാബി, 13, ജനുവരി 2021 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 134,768 അധിക COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിന് സഹായിക്കുന്നതിനായി രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് മന്ത്രാലയം ബുധനാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

3,362 പുതിയ കൊറോണ വൈറസ് കേസുകൾ MoHAP പ്രഖ്യാപിച്ചു. അതോടെ യു‌എഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 239,587 ആയി.

രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും തൃപ്തികരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

COVID-19 സങ്കീർണതകൾ മൂലം ആറ് മരണങ്ങളും MoHAP പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 723 ആയി.

മരിച്ചവരുടെ കുടുംബങ്ങളെ മന്ത്രാലയം ആത്മാർത്ഥ അനുശോചനം അറിയിച്ചു. കോവിഡ് -19 രോഗികൾക്ക് വേഗത്തിലും പൂർണവുമാ‍യ രോഗമുക്തി ആശംസിച്ച മന്ത്രാലയം ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും സമൂഹത്തിലെ എല്ലാ അംഗങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

COVID-19 ൽ നിന്ന് 2,588 വ്യക്തികൾ പൂർണമായും സുഖം പ്രാപിച്ചതായും മൊത്തം രോഗമുക്തരുടെ എണ്ണം 213,149 ആയതായും മന്ത്രാലയം അറിയിച്ചു.

WAM/Ambily http://wam.ae/en/details/1395302901026

WAM/Malayalam