ബുധനാഴ്ച 20 ജനുവരി 2021 - 2:39:10 pm

അബ്ദുള്ള ബിൻ സായിദും EU3 ഉദ്യോഗസ്ഥരും പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു

  • عبدالله بن زايد يستقبل ممثلي الثلاثي الأوروبي الفرنسي - الألماني - البريطاني
  • عبدالله بن زايد يستقبل ممثلي الثلاثي الأوروبي الفرنسي - الألماني - البريطاني
  • عبدالله بن زايد يستقبل ممثلي الثلاثي الأوروبي الفرنسي - الألماني - البريطاني
വീഡിയോ ചിത്രം

അബുദാബി, ജനുവരി 13, 2021 (WAM) -- ഫ്രാൻസ്, ജർമ്മനി, യുകെ എന്നീ EU3 ഗ്രൂപ്പ് പ്രതിനിധികളെ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് യുഎഇയും മൂന്ന് യൂറോപ്യൻരാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ അവർ ചർച്ച ചെയ്തു. മേഖലയിലെ സംഭവവികാസങ്ങൾ, പൊതുവായ താൽപ്പര്യമുള്ള പ്രശ്നങ്ങൾ എന്നിവയും ചർച്ചയിൽ വന്നു.

ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ-സുരക്ഷാ കാര്യങ്ങളുടെ ഡയറക്ടർ ജനറൽ ഫിലിപ്പ് ഇറേര; ജർമ്മനിയിലെ ഫെഡറൽ ഫോറിൻ ഓഫീസ് പൊളിറ്റിക്കൽ ഡയറക്ടർ ജെൻസ് പ്ലാറ്റ്നർ; കോമൺവെൽത്ത് ആൻഡ് ഡവലപ്മെന്റ് ഓഫീസിലെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ ഡയറക്ടർ ജനറൽ തോമസ് ഡ്രൂവിന്റെ പ്രതിനിധിയായി എത്തിയ യു‌എഇയിലെ യുകെ അംബാസഡർ പാട്രിക് മൂഡി എന്നിവരെ ഷെയ്ഖ് അബ്ദുള്ള സ്വീകരിച്ചു.

അബുദാബിയിലെ മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിൽ നടന്ന യോഗത്തിൽ, കോവിഡ് -19 വൈറസിന്റെ പുതിയ വേരിയന്റ് തുടങ്ങിയ സംഭവവികാസങ്ങൾ ചർച്ചയിൽ വന്നു. എല്ലാ രാജ്യങ്ങളിലേക്കും വാക്സിൻ വിതരണം ചെയ്യുന്നത് ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും അവലോകനം ചെയ്തു.

യുഎഇയും ഫ്രാൻസും ജർമ്മനിയും ബ്രിട്ടനും തമ്മിലുള്ള വിശിഷ്ട ബന്ധത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് ഇയു3 പ്രതിനിധികളുടെ സന്ദർശനത്തെ ഷെയ്ഖ് അബ്ദുല്ല സ്വാഗതം ചെയ്തു.

പ്രാദേശികവും ആഗോളവുമായ സ്ഥിരതയും സുരക്ഷയും കൈവരിക്കുന്നത് ബന്ധങ്ങൾക്ക് പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിനും അവരവരുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും കാരണമാകുമെന്ന് ഹിസ് ഹൈനസ് പ്രസ്താവിച്ചു.

WAM/Ambily http://wam.ae/en/details/1395302901193

WAM/Malayalam