Tue 06-04-2021 19:34 PM
അബുദാബി, ഏപ്രിൽ 6, 2021 (WAM) - എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) ഹീബ്രൂ ഭാഷയിൽ ഒരു പുതിയ ന്യൂസ് സർവ്വീസ് ആരംഭിച്ചു.
ഹീബ്രുവിൽ കൂടി സേവനം ആരംഭിച്ചതോടെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് WAM ഇപ്പോൾ 19 ഭാഷകളിൽ വാർത്താ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
പുതിയ സർവ്വീസ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെയും വാർത്തകളും എഴുത്ത് - ഓഡിയോ-വിഷ്വൽ റിപ്പോർട്ടുകളും ഉൾപ്പെടെ സമഗ്രമായ മീഡിയ കണ്ടൻ്റ് ഹീബ്രു ഭാഷയിൽ നൽകും.
2020 സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും അബ്രഹാം കരാറിൽ ഒപ്പുവച്ചതേ തുടർന്ന് യുഎഇയും ഇസ്രായേലും തമ്മിൽ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ പുരോഗതിയെ സംബന്ധിച്ച വിശദാംശങ്ങൾ ഹീബ്രൂ ഭാഷയിലെ ന്യൂസ് സേവനത്തിലൂടെ ലഭ്യമാകുമെന്ന് നൽകുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റെയ്സി പ്രസ്താവിച്ചു.
നേതൃത്വത്തിന്റെ പിന്തുണയുടെ വെളിച്ചത്തിൽ WAM അതിന്റെ വികസന യാത്ര തുടരും. മാത്രമല്ല അഞ്ച് പതിറ്റാണ്ടിലേറെ യുഎഇയുടെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും അതിന്റെ ഉത്തമ മൂല്യം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികമായും ആഗോളമായും മാധ്യമ സാന്നിധ്യവും സ്വാധീനവും വർദ്ധിപ്പിക്കുന്നതിൽ അത് എല്ലായ്പ്പോഴും ശ്രദ്ധാലുവാണ്. വിവിധ ദേശീയതകൾ തമ്മിലുള്ള സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മാതൃകയായി തുടർന്നുകൊണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
200 ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ അനന്യമായ ഐക്യത്തോടെ ജീവിക്കുന്നതിന് യുഎഇ ആതിഥേയത്വം വഹിക്കുന്നതായും,19 ഭാഷകളിൽ നൽകുന്ന വാമിന്റെ വാർത്താ സേവനങ്ങളുടെ വൈവിധ്യം അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
WAM/Ambily http://www.wam.ae/en/details/1395302924406