തിങ്കളാഴ്ച 19 ഏപ്രിൽ 2021 - 6:25:00 am

സുസ്ഥിര വളര്‍ച്ചയ്ക്കായി വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവും എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്കും പങ്കാളിത്തത്തിന്


ദുബായ്, ഏപ്രില്‍ 6, 2021 (WAM) - സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനായി വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്കുമായി ധാരണാപത്രം ഒപ്പിട്ടു.

വ്യവസായത്തിലും നൂതന സാങ്കേതിക മേഖലയിലും വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിന് പുറമേ, എല്ലാ പങ്കാളികള്‍ക്കും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുന്ന നിബന്ധനകളിന്മേല്‍ സാമ്പത്തിക പരിഹാരങ്ങളും ബാങ്കിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് സുപ്രധാനമായ മേഖലകളിലെ സുസ്ഥിര വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.

ഈ പങ്കാളിത്തത്തില്‍, 13,500 വന്‍കിട, ചെറുകിട, ഇടത്തരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനും ധനസഹായം നല്‍കുന്നതിനും മുന്‍ഗണനാ വ്യാവസായിക മേഖലകള്‍ക്ക് ധനസഹായം നല്‍കാന്‍ AED 30 ബില്യണ്‍ ധനകാര്യ പോര്‍ട്ട്ഫോളിയോ അനുവദിക്കും.

നാഷണല്‍ സ്ട്രാറ്റജി ഫോര്‍ ഇന്‍ഡസ്ട്രി ആന്റ് അഡ്വാന്‍സ്ഡ് ടെക്‌നോളജി, ഓപ്പറേഷന്‍ 300 ബില്യൺ, എമിറേറ്റ്‌സ് ഡവലപ്‌മെന്റ് ബാങ്ക് സ്ട്രാറ്റജി എന്നിവ ആരംഭിച്ചതിന് ശേഷമാണ് പൊതു താല്‍പ്പര്യാര്‍ത്ഥം ഈ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

WAM/Ambily https://www.wam.ae/en/details/1395302924701

WAM/Malayalam