Wed 07-04-2021 19:26 PM
അബുദാബി, ഏപ്രിൽ 7, 2021 (WAM) - കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,570 ഡോസ് കോവിഡ് -19 വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. ഇന്നുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 8,707,073 ആണ്. 100 പേർക്ക് 88.04 ഡോസ് വാക്സിൻ എന്ന നിരക്കിലാണ് വിതരണം നടക്കുന്നത്.
സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും കൊറോണ വൈറസ് വാക്സിൻ നൽകാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്കും വാക്സിനേഷന്റെ ഫലമായി സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനുള്ള ശ്രമങ്ങൾക്കും അനുസൃതമാണിത്. ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും സഹായിക്കും.
WAM/Ambily http://www.wam.ae/en/details/1395302925166