Wed 07-04-2021 14:08 PM
അബുദാബി, ഏപ്രില്‍ 7, 2021 (WAM) - NYU അബുദാബി (NYUAD) യിലെ ട്രാബോള്സി റിസര്‍ച്ച് ഗ്രൂപ്പിനുള്ളില്‍ വികസിപ്പിച്ചെടുത്ത ഒരു വിപ്ലവകരമായ സാങ്കേതികവിദ്യയ്ക്ക് പ്രമേഹ രോഗികളുടെ ക്ഷേമം ലളിതവും നേരായതുമായ രീതിയില്‍ മെച്ചപ്പെടുത്താന്‍ കഴിയും: പതിവ് കുത്തിവയ്പ്പ് മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങളില്ലാതെ പരമ്പരാഗതമായി ത്വക്കിനു മീതെ എടുക്കുന്ന കുത്തിവയ്പ്പുകള്‍ക്ക് പകരം ഉപയോഗപ്പെടുത്താവുന്ന ഒരു ഇന്‍സുലിന്‍ ഓറല്‍ ഡെലിവറി സിസ്റ്റം ആണിത്.
ഇന്‍സുലിന്‍ നിറച്ച നാനോഷീറ്റുകളുടെ പാളികള്‍ ഉപയോഗിച്ച്, ഗവേഷകര്‍ ഗ്യാസ്ട്രോ-റെസിസ്റ്റന്റ് ഇമിന്‍-ലിങ്ക്ഡ്-കോവാലന്റ് ഓര്‍ഗാനിക് ഫ്രെയിംവര്‍ക്ക് നാനോപാര്‍ട്ടിക്കിള്‍സ് (nCOFs) വികസിപ്പിച്ചെടുത്തു, ഇത് ആമാശയത്തിലും പ്രമേഹ പരിശോധന വിഷയങ്ങളിലും ഇന്‍സുലിന്‍ സംരക്ഷണം പ്രകടമാക്കുന്നുണ്ട്. ഈ നാനോകണങ്ങള്‍ വിഴുങ്ങിയതിന് ശേഷം രണ്ട് മണിക്കൂറിനുള്ളില്‍ പഞ്ചസാരയുടെ അളവ് പൂര്‍ണമായും സാധാരണ നിലയിലായി. NYUADയുടെ റിസര്‍ച്ച് സയന്റിസ്റ്റ് ഫറാ ബെനിയേറ്റോ, കെമിസ്ട്രി പ്രോഗ്രാം ഹെഡ് അലി ട്രാബോള്സി എന്നിവരുടെ നേതൃത്വത്തില്‍ ഈ കണ്ടെത്തലുകള്‍ ഇന്ന് ‘കെമിക്കല്‍ സയൻസി’ൽ പ്രസിദ്ധീകരിച്ചു.
ഇന്‍സുലിന്‍ വായിലൂടെ നൽകുന്നത് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (FDA) അംഗീകരിച്ച രണ്ട് സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, NYUADയില്‍ വികസിപ്പിച്ചെടുത്ത സിസ്റ്റം ബയോ കോംപാറ്റിബിള്‍ ആണ്. ലോകമെമ്പാടുമുള്ള മരണത്തിന്റെ ഏഴാമത്തെ പ്രധാന കാരണമായ ഈ രോഗത്തെ ചികിത്സിക്കുന്നതിനുള്ള മുന്നേറ്റത്തെയാണ് ഈ പുതു ചികിത്സാരീതി പ്രതിനിധീകരിക്കുന്നത്.
''ഈ സാങ്കേതികവിദ്യ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിനോട് വേഗത്തില്‍ പ്രതികരിക്കും, പക്ഷേ ഇന്‍സുലിന്‍ അമിതമായി ഉപയോഗിക്കുന്നത് ഉടനടി തടയുകയും യുഎഇയിലും ലോകമെമ്പാടുമുള്ള പ്രമേഹ രോഗികളുടെ ക്ഷേമം പതുക്കെപ്പതുക്കെ മെച്ചപ്പെടുത്തുകയും ചെയ്യും." അവര്‍ കൂട്ടിച്ചേര്‍ത്തു.
അള്‍ജീരിയ, സ്പെയിന്, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘവുമായി സഹകരിച്ചാണ് ഈ ചികിത്സാമാർഗ്ഗം വികസിപ്പിച്ചത്. NYUADയുടെ കോര്‍ പ്ലാറ്റ്ഫോം ടെക്നോളജിയുടെ സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഈ നൂതന സാങ്കേതികവിദ്യയ്ക്കായി ഒരു യുഎസ് പേറ്റൻറിനു അപേക്ഷ നൽകിയിട്ടുണ്ട്.
WAM/Ambily http://www.wam.ae/en/details/1395302925067