ഞായറാഴ്ച 18 ഏപ്രിൽ 2021 - 10:18:05 pm

യുഎഇ അംബാസഡറിന് മെഡല്‍ ഓഫ് മെറിറ്റ് സമ്മാനിച്ച് ചെച്നിയ നേതാവ്


ഗ്രോസ്‌നി, ഏപ്രില്‍ 7, 2021 (WAM) - റഷ്യയുടെ തെക്കന്‍ മേഖലയായ ചെച്നിയയുടെ നേതാവ് റംസാന്‍ കാദിറോവ്, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനുള്ള റഷ്യയിലെ യുഎഇ അംബാസഡര്‍ ഡോ. മുഹമ്മദ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ജാബറിൻ്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് ചെചെന്‍ റിപ്പബ്ലിക്കിനു നൽകുന്ന സേവനങ്ങൾക്കുള്ള ഫെഡറല്‍ മെറിറ്റ് മെഡല്‍ നല്‍കി ആദരിച്ചു.

പാര്‍ലമെന്റ് ആസ്ഥാനത്ത് ചെചെന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മഗോമെഡ് ദൗഡോവ്, ഡോ. അല്‍ ജാബറിന് അവാര്‍ഡ് സമ്മാനിച്ചു.

ചെചെന്‍ തലസ്ഥാനമായ ഗ്രോസ്‌നിയില്‍ നയതന്ത്ര ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് ദാന ചടങ്ങ് .

WAM/Ambily http://wam.ae/en/details/1395302925153

WAM/Malayalam