ശനിയാഴ്ച 17 ഏപ്രിൽ 2021 - 9:28:40 am

'യുഎഇ പാസ്' ആപ്പില്‍ ഉപഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാൻ ബയോമെട്രിക് ഫെയ്‌സ് റെക്കഗ്‌നിഷന്‍ ഉപയോഗിക്കാൻ യുഎഇ

  • حكومة الإمارات تفعل بصمة الوجه لتسجيل المتعاملين في الهوية الرقمية
  • حكومة الإمارات تفعل بصمة الوجه لتسجيل المتعاملين في الهوية الرقمية
  • حكومة الإمارات تفعل بصمة الوجه لتسجيل المتعاملين في الهوية الرقمية
  • حكومة الإمارات تفعل بصمة الوجه لتسجيل المتعاملين في الهوية الرقمية
  • حكومة الإمارات تفعل بصمة الوجه لتسجيل المتعاملين في الهوية الرقمية
  • حكومة الإمارات تفعل بصمة الوجه لتسجيل المتعاملين في الهوية الرقمية
  • وفد أردني يطلع على تجربة حكومة الإمارات في تطوير الخدمات
  • حكومة الإمارات تفعل بصمة الوجه لتسجيل المتعاملين في الهوية الرقمية

ദുബായ്, ഏപ്രില്‍ 7, 2021 (WAM) - പൗരന്മാര്‍ക്കും നിവാസികൾക്കുമായുള്ള ആദ്യത്തെ സുരക്ഷിത ഡിജിറ്റല്‍ ദേശീയ ഐഡി സമാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ''യുഎഇ പാസ്'' ആപ്ലിക്കേഷനില്‍ ഉപഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യുന്നതിന് ബയോമെട്രിക് ഫെയ്‌സ് റെക്കഗ്‌നിഷന്‍ (Facial ID) ഉപയോഗിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിത ഓതന്റിക്കേഷനിലൂടെ എല്ലാ എമിറേറ്റുകളിലെയും സര്‍ക്കാര്‍ സര്‍വീസ് ദാതാക്കളിലേക്ക് സ്വയം തിരിച്ചറിയാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ആദ്യത്തെ ദേശീയ ഡിജിറ്റല്‍ ഐഡന്റിറ്റിയും സിഗ്നേച്ചര്‍ പരിഹാരവുമാണ് യുഎഇ പാസ് അപ്ലിക്കേഷന്‍. ഉയര്‍ന്ന സുരക്ഷയോടെ പ്രമാണങ്ങളില്‍ ഡിജിറ്റലായി ഒപ്പിടാനും ഇത് ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. യുഎഇ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളായ ഡിജിറ്റല്‍ പരിവര്‍ത്തനം സാക്ഷാത്കരിക്കുന്നതിലും പേപ്പര്‍ ഇടപാടുകള്‍ കുറയ്ക്കാനുമാണ് അപ്ലിക്കേഷന്‍ മുഖേന ലക്ഷ്യംവയ്ക്കുന്നത്.

വിവിധ മേഖലകളില്‍ ജോലിചെയ്യാനും അതിന്റെ ഗുണങ്ങളില്‍ നിന്ന് പ്രയോജനം നേടാനും പൊതു-സ്വകാര്യ മേഖലയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ഒരു മികച്ച സാങ്കേതികവിദ്യയാണ് Facial ID.

ബയോമെട്രിക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ ലോക സര്‍ക്കാരുകളെ നയിക്കുന്ന യുഎഇ സര്‍ക്കാര്‍, സമൂഹാംഗങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനും ഡിജിറ്റല്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാപ്തമാക്കുന്നതിലൂടെ അവര്‍ക്ക് എളുപ്പവും വേഗതയേറിയതും കാര്യക്ഷമവുമായ ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യാനുമാണ് ലക്ഷ്യം വയ്ക്കുന്നത്. വെരിഫൈഡ് അക്കൗണ്ടുള്ള 628,000 വ്യക്തികള്‍ ഉള്‍പ്പെടെ നിലവില്‍, യുഎഇ പാസ് അപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ എണ്ണം 1.38 ദശലക്ഷത്തിലധികമാണ്.

യുഎഇ ഗവണ്‍മെന്റിന്റെ സര്‍ക്കാര്‍ സേവന മേധാവി മുഹമ്മദ് ബിന്‍ തലയ്യ പറഞ്ഞു, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും ജീവിതത്തെ സുഗമമാക്കുന്ന നൂതന ആശയങ്ങള്‍, ഉപകരണങ്ങള്‍, സജീവ സേവനങ്ങള്‍ എന്നിവ സ്വീകരിക്കുന്നത് യുഎഇ സര്‍ക്കാരിന്റെ സുസ്ഥിരമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം സേവനങ്ങള്‍ സ്വീകരിക്കുന്നതിനുളള ദുബായ് ഭരണാധികാരിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ഐഡി ആപ്ലിക്കേഷനില്‍ ബയോമെട്രിക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഉപയോഗിക്കുന്നതിലൂടെ, സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ അഞ്ച് മിനിറ്റിനുള്ളില്‍ ഒരു വെരിഫൈഡ് അക്കൗണ്ട് നേടാം. സാധാരണ രജിസ്‌ട്രേഷന്‍ പ്രക്രിയ 20 മിനിറ്റ് എടുക്കും, ഇതിനായി രജിസ്ട്രർ ചെയ്യുന്നവർ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ട്.

എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ വെബ്സൈറ്റുകളിലേക്കും ആപ്ലിക്കേഷനുകളിലേക്കും സുരക്ഷിതമായി പ്രവേശിക്കാനും 130 ഓളം സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, ഫെഡറല്‍, പ്രാദേശിക അധികാരികള്‍ നല്‍കുന്ന 6,000 സേവനങ്ങളില്‍ നിന്ന് പ്രയോജനം നേടാനും ആപ്ലിക്കേഷന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു.

WAM/Ambily http://wam.ae/en/details/1395302925206

WAM/Malayalam