വെള്ളിയാഴ്ച 12 ഓഗസ്റ്റ് 2022 - 1:00:25 am

രാജ്യത്തിന്‍റെ 91-ാമത് ദേശീയ ദിനത്തിൽ സൗദി രാജാവിന് ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ


അബുദാബി, 2021 സെപ്റ്റംബർ 23, (WAM) -- പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ; വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ബഹുമാനപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി അറേബ്യയിലെ രണ്ട് വിശുദ്ധ പള്ളികളുടെ പരിപാലകനും ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്, രാജ്യത്തിന്റെ 91-ാമത് ദേശീയ ദിനമായ സെപ്റ്റംബർ 23 -ന് അഭിനന്ദന സന്ദേശങ്ങൾ അയച്ചു.

സൗദി അറേബ്യയുടെ ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും യുഎഇ നേതാക്കൾ സമാനമായ അഭിനന്ദന സന്ദേശങ്ങൾ അയച്ചു.

WAM/ Afsal Sulaiman http://wam.ae/en/details/1395302972929 WAM/Malayalam

WAM/Malayalam