Sun 22-05-2022 15:57 PM
അബുദാബി, 2022 മേയ് 22, (WAM) -- കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,301 ഡോസ് കോവിഡ്-19 വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.
ഇതോടെ ഇന്നുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 100 പേർക്ക് 251.30 ഡോസ് വാക്സിൻ എന്ന നിരക്കിൽ 24,854,107 ആയി.
സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും വാക്സിൻ നൽകാനും സാമൂഹിക പ്രതിരോധശേഷി സ്വായത്തമാക്കുവാനും ഉള്ള മന്ത്രാലയത്തിൻ്റെ പദ്ധതിയുടെ ഭാഗമായാണ് വാക്സിനേഷൻ ഡ്രൈവ് നടത്തുന്നത്. ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും സഹായിക്കും.
WAM/Sreejith Kalarikkal http://wam.ae/en/details/1395303049703 WAM/Malayalam