Mon 06-06-2022 18:08 PM
അബുദാബി, 2022 ജൂൺ 06, (WAM) -- ഇന്ത്യൻ ഭാരതീയ ജനതാ പാർട്ടിയുടെ വക്താവ് നടത്തിയ പ്രവാചക നിന്ദാ പരാമർശത്തെ യുഎഇ അപലപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച നടപടിയെ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി യുഎഇ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാ രീതികളും പെരുമാറ്റങ്ങളും യുഎഇ നിരസിക്കുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
മതചിഹ്നങ്ങളെ ബഹുമാനിക്കണമെന്നും അവ ലംഘിക്കരുതെന്നും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി. സഹിഷ്ണുതയുടെയും മാനുഷിക സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പങ്കിട്ട അന്താരാഷ്ട്ര ഉത്തരവാദിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തുപറയുന്നതിനോടൊപ്പം വിവിധ മതങ്ങളുടെ അനുയായികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഏതെങ്കിലും പ്രവണതകൾ തടയേണ്ടതാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
WAM/ Afsal Sulaiman http://wam.ae/en/details/1395303054904 WAM/Malayalam