ശനിയാഴ്ച 02 ജൂലൈ 2022 - 11:41:23 am

2022-ലെ ഒന്നാം പാദത്തിൽ യുഎഇ പൊതു ചെലവ് AED11.35 ബില്യൺ


അബുദാബി, 2022 ജൂൺ 22, (WAM) -- 2022-ന്റെ ആദ്യ പാദത്തിൽ ഫെഡറൽ അതോറിറ്റികളുടെ വരുമാനം AED11.339 ബില്യൺ ആണെന്ന് ധനമന്ത്രാലയം അറിയിച്ചു. അതേ കാലയളവിൽ അവരുടെ ചെലവുകൾ ഏകദേശം AED11.354 ബില്യൺ ആയിരുന്നു.

2022-ന്റെ ആദ്യ പാദത്തിൽ ഫെഡറേഷന്റെ പൊതു ബജറ്റ് നടപ്പിലാക്കുന്നതിന്റെ ഫലങ്ങളുടെ സാമ്പത്തിക പ്രകടന റിപ്പോർട്ടിൽ, പൊതുസേവന മേഖലയ്ക്കുള്ള ചെലവ് ഒന്നാം സ്ഥാനത്തെത്തി. അത് മൊത്തം 21.43 ശതമാനം രേഖപ്പെടുത്തി AED2.433 ബില്യൻ ആണെന്ന് മന്ത്രാലയം അറിയിച്ചു.

പബ്ലിക് ഓർഡറും പബ്ലിക് സേഫ്റ്റി അഫയേഴ്‌സ് സെക്‌ടറും AED2.12 ബില്യൺ രേഖപ്പെടുത്തി മൊത്തം തുകയുടെ 18.69 ശതമാനവുമായി രണ്ടാം സ്ഥാനത്തെത്തി. അതേസമയം സാമൂഹിക സംരക്ഷണ മേഖല AED2.017 ബില്യൺ ചെലവഴിച്ച് 17.77 ശതമാനവുമായി മൂന്നാം സ്ഥാനത്തും പ്രതിരോധ മേഖല AED1.679 ബില്യൺ അഥവാ 14.79 ശതമാനവുമായി നാലാം സ്ഥാനത്തും എത്തി.

വിദ്യാഭ്യാസ മേഖല AED1.4 ബില്യൺ അഥവാ 12.34 ശതമാനം രേഖപ്പെടുത്തി അഞ്ചാം സ്ഥാനത്താണ്, ആരോഗ്യ മേഖല AED987.92 ദശലക്ഷം, 8.7 ശതമാനവും; വിനോദ, സാംസ്കാരിക, മത മേഖല AED227.52, 2 ശതമാനം; സാമ്പത്തിക കാര്യ മേഖല AED224.26 ദശലക്ഷം, 1.98 ശതമാനം; ഭവന, യൂട്ടിലിറ്റി മേഖല AED213.09 ദശലക്ഷം, 1.88 ശതമാനം; പരിസ്ഥിതി സംരക്ഷണ മേഖല AED48.06 ദശലക്ഷം, 0.42 ശതമാനം എന്നിങ്ങനെയാണ് പിന്തുടരുന്ന റാങ്കുകൾ.

WAM/ Afsal Sulaiman http://wam.ae/en/details/1395303059749 WAM/Malayalam

WAM/Malayalam