ശനിയാഴ്ച 02 ജൂലൈ 2022 - 12:09:28 am

അഫ്ഘാൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭൂകമ്പബാധിതർക്ക് അനുശോചനം അറിയിച്ച് യുഎഇ


അബുദാബി, 2022 ജൂൺ 22, (WAM) -- തെക്കുകിഴക്കൻ അഫ്ഘാനിസ്ഥാനിലെ ഖോസ്ത്, പക്തിക പ്രവിശ്യകളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവഹാനിക്ക് കാരണമായ ഭൂകമ്പത്തിന്റെ ഇരകൾക്കായി യുഎഇ അഫ്ഘാൻ ജനതയോട് ആത്മാർത്ഥമായ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.

വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) അഫ്ഘാൻ ജനതയോടും ഈ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു, കൂടാതെ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

WAM/ Afsal Sulaiman http://wam.ae/en/details/1395303059773 WAM/Malayalam

WAM/Malayalam