ബുധനാഴ്ച 10 ഓഗസ്റ്റ് 2022 - 12:58:59 pm

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മൊറോക്കൻ സമാധാന സേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ


അബുദാബി, 2022 ജൂലൈ 28, (WAM) -- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ യുഎൻ സ്റ്റെബിലൈസേഷൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ഒരു കൂട്ടം റോയൽ മൊറോക്കൻ സായുധ സേനയ്‌ക്കെതിരായ ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. പ്രസ്തു ആക്രമണം ഒരു സൈനികന്റെ മരണത്തിനും മറ്റുള്ളവർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കി.

മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ ക്രിമിനൽ പ്രവൃത്തികളെയും എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതിനോടൊപ്പം ഇതിനെ യുഎഇ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സമാധാന സേനയിൽ പങ്കെടുക്കുന്ന മൊറോക്കൻ ദൗത്യത്തോട് മന്ത്രാലയം പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

മൊറോക്കോ കിംഗ്ഡം ഗവൺമെന്റിനോടും ജനങ്ങളോടും ഈ ഹീനമായ കുറ്റകൃത്യത്തിലെ ഇരയുടെ കുടുംബത്തോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും മന്ത്രാലയം അറിയിച്ചു.

WAM/ Afsal Sulaiman https://wam.ae/en/details/1395303070287 WAM/Malayalam

WAM/Malayalam