ബുധനാഴ്ച 10 ഓഗസ്റ്റ് 2022 - 11:45:17 am

സൗദി രാജകുമാരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ നേതാക്കൾ


അബുദാബി, 2022 ആഗസ്റ്റ് 02, (WAM) -- മായ് ബിൻത് ബന്ദർ ബിൻ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ സൗദിന്‍റെ നിര്യാണത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി, പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൗദി അറേബ്യയിലെ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന് അനുശോചന സന്ദേശം അയച്ചു.

വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിന് സമാനമായ അനുശോചന സന്ദേശം അയച്ചു.

WAM/ Afsal Sulaiman http://wam.ae/en/details/1395303071265 WAM/Malayalam

WAM/Malayalam