ബുധനാഴ്ച 10 ഓഗസ്റ്റ് 2022 - 11:22:38 am

യെമനിൽ വെടിനിർത്തൽ നീട്ടിയതിനെ സ്വാഗതം ചെയ്ത് യുഎഇ


അബുദാബി, 2022 ആഗസ്റ്റ് 3, (WAM)--പ്രാരംഭ കരാറിന്റെ നിബന്ധനകൾക്കും 2021 മാർച്ചിൽ പ്രഖ്യാപിച്ച സൗദി അറേബ്യയുടെ മുൻകൈയ്‌ക്കും അനുസൃതമായി രണ്ട് മാസത്തേക്ക് കൂടി റിപ്പബ്ലിക്ക് ഓഫ് യെമനിൽ വെടിനിർത്തൽ നീട്ടിയതിനെ യുഎഇ സ്വാഗതം ചെയ്തു.

വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറത്തിറക്കിയ പ്രസ്താവനയിൽ, യെമൻ പ്രതിസന്ധിയിൽ രാഷ്ട്രീയ പരിഹാരവും യെമനിലും മേഖലയിലും സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള സാധ്യതകൾ വർധിപ്പിക്കുന്നതിനായി യു.എ.ഇ, യെമനിലെ സെക്രട്ടറി ജനറലിൻ്റെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗ് എന്നിവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു.

യെമനിൽ സുസ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കുന്നതിൽ സൗദി അറേബ്യ വഹിക്കുന്ന നിർണായക പങ്കിനെ അടിവരയിട്ട് വെടിനിർത്തലിന് പിന്തുണ നൽകണമെന്ന് യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

മേഖലയിലെ ജനങ്ങളുടെ താൽപ്പര്യങ്ങളെ പിന്തുണയ്ക്കുന്ന നയത്തിന്റെ ഭാഗമായി യെമൻ ജനതയ്‌ക്കൊപ്പം നിൽക്കാനും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അവരുടെ ന്യായമായ അഭിലാഷങ്ങളെ പിന്തുണയ്ക്കാനുമുള്ള പ്രതിബദ്ധത യുഎഇ പുതുക്കി.

WAM/ശ്രീജിത്ത് കളരിക്കൽ

http://wam.ae/en/details/1395303071791

WAM/Malayalam

WAM/Malayalam