ഞായറാഴ്ച 02 ഒക്ടോബർ 2022 - 7:55:50 am

വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങിന് നേതൃത്വം നൽകി സൗദി കിരീടാവകാശി

  • farvq87xgaepcsq
  • farvqlmxoaemkfo
  • farvqmbxoaatdpl

മക്ക, 2022 ആഗസ്റ്റ് 16, (WAM) -- രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് വേണ്ടി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ വിശുദ്ധ കഅബ കഴുകൽ ചടങ്ങിൽ പങ്കാളിയായതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരനൊപ്പം വേദിയിൽ എത്തിയ കിരീടാവകാശിയെ ഗ്രാൻഡ് മോസ്‌ക് അഫയേഴ്‌സ് ജനറൽ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ് സ്വീകരിച്ചു.

വലയംവെക്കലും (ദൈവത്തിന്റെ വിശുദ്ധ ഭവനത്തിന് ചുറ്റും) തുടർന്നുള്ള രണ്ട് റക്അത്ത് നമസ്കാരവും (പ്രാർത്ഥന) നടത്തിയ ശേഷം കിരീടാവകാശി വിശുദ്ധ കഅബയിൽ പ്രവേശിച്ച് കഴുകൽ ചടങ്ങിന് നേതൃത്വം നൽകി.

നിരവധി രാജകുമാരന്മാർ, മുതിർന്ന ഉലമാക്കൾ, ഗവർണർമാർ, സർക്കാർ ഉദ്യോഗസ്ഥർ, വിശുദ്ധ ഭവനത്തിന്‍റെ അനന്തരാവകാശികളായ സൂക്ഷിപ്പുകാർ എന്നിവരും പതിവ് പാരമ്പര്യത്തിൽ പങ്കെടുത്തു.

തുടർന്ന് മുഹമ്മദ് നബി (സ)യുടെ പാരമ്പര്യമനുസരിച്ച് കിരീടാവകാശി രണ്ട് റക്അത്ത് നമസ്കാരവും നടത്തി, എസ്‌പി‌എ കൂട്ടിച്ചേർത്തു.

WAM/ Afsal Sulaiman https://wam.ae/en/details/1395303074954 WAM/Malayalam

WAM/Malayalam