ചൊവ്വാഴ്ച 04 ഒക്ടോബർ 2022 - 6:03:59 am

അൾജീരിയയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തീപിടുത്തത്തിന് ഇരയായവരോട് യുഎഇ അനുശോചനം രേഖപ്പെടുത്തി


അബുദാബി, 2022 ആഗസ്റ്റ് 18, (WAM)--നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത കിഴക്കൻ അൾജീരിയയെ ബാധിച്ച കാട്ടുതീയിൽ യു.എ.ഇ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അൾജീരിയയോട് ആത്മാർത്ഥമായ അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.

ഒരു പ്രസ്താവനയിൽ, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) അൾജീരിയൻ സർക്കാരിനോടും ഈ ദുരന്തത്തിൽ ഇരകളുടെ കുടുംബങ്ങളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് നേരുകയും ചെയ്തു.

WAM/ശ്രീജിത്ത് കളരിക്കൽ https://wam.ae/en/details/1395303075669 WAM/Malayalam

WAM/Malayalam