വെള്ളിയാഴ്ച 30 സെപ്റ്റംബർ 2022 - 4:57:37 pm

അൾജീരിയയിലെ കാട്ടുതീ ഇരകൾക്ക് അനുശോചനം നേർന്ന് മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ്


അബുദാബി, 2022 ആഗസ്റ്റ് 19, (WAM) -- അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ-തയീബിന്റെ അധ്യക്ഷതയിൽ ചേർന്ന മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അൾജീരിയയിൽ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്ത കാട്ടുതീയിൽ ഇരകളായവർക്ക് അനുശോചനം രേഖപ്പെടുത്തി.

ഈ ദുഷ്‌കരമായ കാലഘട്ടത്തിൽ അൾജീരിയയ്‌ക്ക് കൗൺസിൽ പൂർണ്ണ പിന്തുണ അറിയിച്ചു, ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

WAM/ Afsal Sulaiman https://wam.ae/en/details/1395303075808 WAM/Malayalam

WAM/Malayalam