വെള്ളിയാഴ്ച 30 സെപ്റ്റംബർ 2022 - 7:42:25 pm

സുഡാനിലെ വടക്കൻ സംസ്ഥാനത്തെ പ്രളയബാധിത ഗ്രാമങ്ങൾക്ക് സഹായഹസ്തവുമായി യുഎഇ

  • المساعدات الإغاثية الإماراتية تصل إلى قرى "ولاية الشمالية" السودانية الأكثر تضررا من الفيضانات
  • المساعدات الإغاثية الإماراتية تصل إلى قرى "ولاية الشمالية" السودانية الأكثر تضررا من الفيضانات
  • المساعدات الإغاثية الإماراتية تصل إلى قرى "ولاية الشمالية" السودانية الأكثر تضررا من الفيضانات
  • المساعدات الإغاثية الإماراتية تصل إلى قرى "ولاية الشمالية" السودانية الأكثر تضررا من الفيضانات
വീഡിയോ ചിത്രം

ഖാർത്തൂം, 2022 സെപ്തംബർ 17, (WAM) -- സുഡാനിൽ സമീപകാലത്തുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ (ഇആർസി) ഫീൽഡ് ടീമുകൾ ഫുഡ് ബാസ്ക്കറ്റുകൾ വിതരണം ചെയ്തു.

വടക്കൻ സംസ്ഥാനത്തെ ഡോംഗ്ല ജില്ലയിലെ 7,000-ലധികം ഗ്രാമീണരിലേക്ക് എത്തിച്ചേർന്ന ഈ സഹായം, സുഡാനിലെ യുഎഇയുടെ തുടർ ദുരിതാശ്വാസ, മാനുഷിക ശ്രമങ്ങളുടെ ഭാഗമാണ്. നിരവധി സംസ്ഥാനങ്ങളെയും ഗ്രാമങ്ങളെയും ബാധിച്ച പേമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഒരു എയർ ബ്രിഡ്ജും പ്രവർത്തിക്കുന്നു.

ജീവനും സ്വത്തിനും വലിയ നഷ്ടമുണ്ടാക്കിയ ദുരന്തത്തെ നേരിടാൻ സഹായിച്ചതിന് ഗുണഭോക്താക്കൾ യുഎഇ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിച്ചു.

ഫുഡ് ബാസ്ക്കറ്റുകളും പാർപ്പിട സാമഗ്രികളും നൽകുന്നതിന് വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന അവരിലേക്ക് പ്രതിസന്ധികൾ മറികടന്ന് സഹായവുമായി എത്തിച്ചേർന്ന ഇആർസിയോട് അവർ നന്ദി അറിയിച്ചു.

പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള യുഎഇയുടെ മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ അപകടസാധ്യതകൾ ഒഴിവാക്കുന്നതും സംസ്ഥാനത്തെ നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതും ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നതെന്ന് നോർത്തേൺ സ്റ്റേറ്റ് ആക്ടിംഗ് ഗവർണർ അൽ ബഗീർ അഹമ്മദ് അലി എമിറേറ്റ്സ് വാർത്താ ഏജൻസിയോട് (WAM) പറഞ്ഞു.

സുഡാനീസ് ജനത അഭിമുഖീകരിക്കുന്ന ഈ ദുഷ്‌കരമായ സാഹചര്യങ്ങളിൽ ഭക്ഷണവും പാർപ്പിട സഹായവും എത്തിക്കുന്നത് യുഎഇയുടെയും അവിടുത്തെ ജനങ്ങളുടെയും ഉദാരമനസ്കത പ്രകടമാക്കുന്നു. ആഴത്തിൽ വേരൂന്നിയ ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ഈ പിന്തുണാ നിലപാടിന് ഞങ്ങൾ യുഎഇ നേതൃത്വത്തിന് നന്ദി പറയുന്നു,'' അദ്ദേഹം പറഞ്ഞു.

WAM/ Afsal Sulaiman http://wam.ae/en/details/1395303084174 WAM/Malayalam

WAM/Malayalam