ബുധനാഴ്ച 05 ഒക്ടോബർ 2022 - 6:09:26 am

സ്റ്റാൻഡേഡൈസേഷനിലെ അന്താരാഷ്ട്ര സഹകരണം പ്രാദേശിക ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള മാർഗ്ഗം: സുൽത്താൻ അൽ ജാബർ


അബുദാബി, 2022 സെപ്റ്റംബർ 19, (WAM)--ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ (ഐഎസ്ഒ) വാർഷിക യോഗം 2022 അബുദാബിയിൽ സംഘടിപ്പിക്കുന്നത് യുഎഇ വ്യവസായ മന്ത്രാലയത്തിൻ്റെയും അഡ്വാൻസ്ഡ് ടെക്നോളജിയുടെയും (MoIAT) അന്താരാഷ്ട്ര വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിൻ്റെ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും പ്രസക്തമായ ദേശീയ അന്തർദേശീയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുവാനും ഉള്ള ശ്രമങ്ങളുമായി ഒത്തുചേരുന്നതായി വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.

"നിലവാരവൽക്കരണം ശക്തവും ഉയർന്ന മത്സരാധിഷ്ഠിതവുമായ ദേശീയ വ്യാവസായിക മേഖലയുടെ മൂലക്കല്ലാണ്. യുഎഇ നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഈ സുപ്രധാന മേഖലയിൽ ദേശീയ ശേഷിയെ പിന്തുണയ്ക്കുന്ന ഒരു നിയമനിർമ്മാണ ചട്ടക്കൂട് MoIAT-ൽ ഞങ്ങൾ വികസിപ്പിക്കുകയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.

"ഗുണമേന്മയുള്ള ഇൻഫ്രാസ്ട്രക്ചർ യുഎഇയുടെ മൂല്യനിർണ്ണയത്തിൻ്റെ പ്രധാന ഘടകങ്ങളിലൊന്നാണ്, 'മെയ്ക്ക് ഇൻ ദ എമിറേറ്റ്സ്' സംരംഭത്തിൻ്റെ വിജയത്തിലെ ഒരു പ്രധാന ഘടകമാണിത്. പ്രാദേശിക, അന്തർദേശീയ തലത്തിലുള്ള ദേശീയ ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതുൾപ്പെടെ നിരവധി ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ സംരംഭം ശ്രമിക്കുന്നു.."അദ്ദേഹം തുടർന്നു സ്റ്റാൻഡേർഡൈസേഷനിലെ അന്താരാഷ്ട്ര സഹകരണം "നമ്മുടെ പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും അതുപോലെ തന്നെ ദേശീയ വ്യവസായ തന്ത്രത്തിൻ്റെയും നൂതന സാങ്കേതിക വിദ്യയുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രധാനമാണ്" എന്ന് അൽ ജാബർ അഭിപ്രായപ്പെട്ടു.

WAM/ശ്രീജിത്ത് കളരിക്കൽ http://wam.ae/en/details/1395303084757 WAM/Malayalam

WAM/Malayalam