ബുധനാഴ്ച 05 ഒക്ടോബർ 2022 - 6:33:16 am

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 366 പുതിയ കോവിഡ്-19 കേസുകൾ, മരണങ്ങൾ ഇല്ല. രോഗമുക്തി നേടിയത് 325 പേർ: യുഎഇ


അബുദാബി, 2022 സെപ്തംബർ 21, (WAM) – അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 199,022 അധിക കോവിഡ്-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

കൊറോണ വൈറസ് കേസുകൾ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടത്തുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുന്നത് തുടരുകയാണ് ലക്ഷ്യമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. ടെസ്റ്റിംഗ് ക്യാമ്പയിനിന്‍റെ ഭാഗമായി 366 പുതിയ കൊറോണ വൈറസ് കേസുകൾ കണ്ടെത്തി. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 1,024,085 ആയി.

രോഗബാധിതരായ ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവരുടെ അവസ്ഥ നിയന്ത്രണവിധേയമാണെന്നും അവർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കോവിഡ്-19 സങ്കീർണതകൾ മൂലം പുതുതായി മരണങ്ങൾ ഒന്നും സംഭവിച്ചില്ല എന്ന് MoHAP അറിയിച്ചു, ഇതോടെ രാജ്യത്തെ ആകെ മരണങ്ങളുടെ എണ്ണം 2,342 ആയി.

325 പേർ കൂടി കോവിഡ്-19 വിമുക്തരായി പൂർണ്ണമായി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗവിമുക്തരായവരുടെ എണ്ണം 1,003,411 ആയി എന്നും MoHAP അറിയിച്ചു.

WAM/ Afsal Sulaiman https://wam.ae/en/details/1395303085362 WAM/Malayalam

WAM/Malayalam