ബുധനാഴ്ച 05 ഒക്ടോബർ 2022 - 6:56:05 am

സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കും പ്രത്യേക ബിസിനസ് പാക്കേജ് അവതരിപ്പിച്ച് മസ്ദാർ സിറ്റി, യുഎഇ ബഹിരാകാശ ഏജൻസി

  • "مصدر" و"الإمارات للفضاء" تطلقان حزمة أعمال للشركات الناشئة والصغيرة والمتوسطة ضمن منطقة الفضاء الاقتصادية
  • "مصدر" و"الإمارات للفضاء" تطلقان حزمة أعمال للشركات الناشئة والصغيرة والمتوسطة ضمن منطقة الفضاء الاقتصادية

അബുദാബി, 2022 സെപ്തംബർ 21, (WAM) -- ബഹിരാകാശ സംബന്ധമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും അബുദാബിയിലെ മസ്ദർ സിറ്റിയിലെ സ്പേസ് ഇക്കണോമിക് സോൺ പ്രോഗ്രാമിൽ ചേരുന്നതിനായി യുഎഇ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ച് മസ്ദാർ സിറ്റി (എസ്എംഇ) ഒരു പുതിയ ബിസിനസ് ഇൻകുബേഷൻ, ആക്സിലറേഷൻ പാക്കേജ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

യുഎഇ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ച് 2022 ജനുവരിയിൽ അവതരിപ്പിച്ച സ്‌പേസ് ഇക്കണോമിക് സോൺ പ്രോഗ്രാമിന്റെ ഭാഗമായി യുഎഇ ബഹിരാകാശ ഏജൻസിയുടെ യുഎഇയിലെ ആദ്യത്തെ ബഹിരാകാശ-ടെക് ഹബ്ബാണ് സ്‌പേസ് ഇക്കണോമിക് സോൺ പ്രോഗ്രാം. ഇത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ഓഫീസ് സ്ഥലം, അവിടെ സ്ഥിതി ചെയ്യുന്ന എസ്എംഇകളെയും സ്റ്റാർട്ടപ്പുകളേയും പിന്തുണയ്ക്കാൻ പ്രാപ്തമാക്കുന്ന അന്തരീക്ഷം എന്നിവയുള്ള ഒരു സംയോജിത ബിസിനസ് ഇക്കോസിസ്റ്റം വാഗ്ദാനം ചെയ്യുന്നു.

മസ്ദാർ സിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് ബഗൂം പറഞ്ഞു, "ബിസിനസും ഇന്നൊവേഷനും ഒരുമിച്ച് അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സവിശേഷമായ ആവാസവ്യവസ്ഥയാണ് മസ്ദർ സിറ്റി വികസിപ്പിച്ചിരിക്കുന്നത്. യുഎഇയുടെ ആദ്യത്തെ സമർപ്പിത ബഹിരാകാശ സാമ്പത്തിക മേഖലയ്ക്ക് ആതിഥേയത്വം വഹിക്കാൻ യുഎഇ ബഹിരാകാശ ഏജൻസിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം എല്ലാവരെയും ആകർഷിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും പ്രഗത്ഭരായ പ്രൊഫഷണലുകൾ, അതിവേഗം വളരുന്ന ബഹിരാകാശ മേഖലയിൽ സംരംഭകത്വവും സാമ്പത്തിക വികസനവും നയിക്കുന്നു. ഈ പുതിയ ബിസിനസി പാക്കേജ് ബഹിരാകാശവുമായി ബന്ധപ്പെട്ട കമ്പനികൾക്ക് ഒരു അധിക നേട്ടം നൽകുന്നു, ഈ ബിസിനസ്സ് പരിതസ്ഥിതിയിൽ അവരുടെ വളർച്ചക്ക് സഹായകരമാകുന്ന രീതിയിൽ അവരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."

യുഎഇ ബഹിരാകാശ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഖാസിം പറഞ്ഞു, "നൂതനാശയങ്ങൾ, സാമ്പത്തിക വികസനം, ദേശീയ നേട്ടങ്ങൾ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാധ്യതയുള്ള യുഎഇയുടെ ശ്രദ്ധാകേന്ദ്രമായ ഒരു പ്രധാന തന്ത്രപ്രധാന മേഖലയാണ് ബഹിരാകാശം. മസ്ദാർ സിറ്റിയിലെ സ്‌പേസ് ഇക്കണോമിക് സോൺ പ്രോഗ്രാമിന്റെ പുതിയ പാക്കേജ്, ബഹിരാകാശ മേഖലയിൽ കൂടുതൽ ബിസിനസുകളെ ആകർഷിക്കാനും വികസിപ്പിക്കാനും സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മസ്ദാർ സിറ്റിയുമായി സഹകരിച്ച്, യുഎഇയുടെ വളർന്നുവരുന്ന ബഹിരാകാശ വ്യവസായത്തിൽ ഈ കമ്പനികളെ വിജയിപ്പിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതേസമയം പ്രതിഭകൾക്കും നിക്ഷേപത്തിനും നവീകരണത്തിനുമുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാപിത സ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്യുന്നു."

സ്‌പേസ് സോണിൽ ചേരുന്ന പുതിയ ബിസിനസുകൾക്ക് ബിസിനസ് രജിസ്‌ട്രേഷനും ലൈസൻസിംഗ് സേവനങ്ങളും ലഭിക്കും. ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന പ്രാരംഭ ഘട്ടത്തിലുള്ള കമ്പനികൾക്ക് അനുയോജ്യമായ ബിസിനസ് ലൈസൻസുകളും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, ലോജിസ്റ്റിക്‌സ്, ഡാറ്റ വിശകലനം, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് എന്നിങ്ങനെ മസ്‌ദാർ സിറ്റി ഫ്രീ സോണും യുഎഇ സ്‌പേസ് ഏജൻസിയും വിവിധ തരം പിന്തുണ നൽകുന്നതാണ്.

ഇൻകുബേഷൻ, മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ്, നിക്ഷേപ അവസരങ്ങൾ, ബഹിരാകാശ സാമ്പത്തിക മേഖലകളുടെ പ്രോഗ്രാമിലെ അംഗങ്ങളെന്ന നിലയിൽ പ്രമുഖ ആഗോള ഗവേഷണ കേന്ദ്രങ്ങളുമായുള്ള സഹകരണം എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ സംയോജിത പാക്കേജ് ബിസിനസുകൾക്ക് വാഗ്ദാനം ചെയ്യും. കൂടാതെ, സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കും അവരുടെ ജീവനക്കാർക്കായി തൊഴിൽ വിസകൾ, റെസിഡൻസി സ്റ്റാമ്പിംഗ്, മെഡിക്കൽ ഫിറ്റ്നസ്, എമിറേറ്റ്സ് ഐഡി എന്നിവ ഉൾപ്പെടെയുള്ള വിസ സേവനങ്ങളും ഇതിലൂടെ സ്വന്തമാക്കാം.

മസ്ദാർ സിറ്റിയിലെ സ്‌പേസ് ഇക്കണോമിക് സോൺ പ്രോഗ്രാം യുഎഇ സ്വകാര്യമേഖലയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും ദേശീയ കഴിവുകൾ വികസിപ്പിക്കുന്നതിനും ദേശീയ ബഹിരാകാശ വ്യവസായ വികസനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ബഹിരാകാശ-സാങ്കേതിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനും സ്വദേശീയ സ്റ്റാർട്ടപ്പുകളുടെ സ്ഥാപനത്തെയും അവയുടെ വളർച്ചയെയും പിന്തുണയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്.

WAM/ Afsal Sulaiman https://wam.ae/en/details/1395303085299 WAM/Malayalam

WAM/Malayalam