ഞായറാഴ്ച 02 ഒക്ടോബർ 2022 - 7:40:10 am

നാറ്റോ സെക്രട്ടറി ജനറലുമായി അബ്ദുല്ല ബിൻ സായിദ് ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി

  • عبدالله بن زايد يلتقي الأمين العام لحلف
  • عبدالله بن زايد يلتقي الأمين العام لحلف
  • عبدالله بن زايد يلتقي الأمين العام لحلف
  • عبدالله بن زايد يلتقي الأمين العام لحلف
വീഡിയോ ചിത്രം

ന്യൂയോർക്ക്, 2022 സെപ്തംബർ 22, (WAM) -- നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ (നാറ്റോ) സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗുമായി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.

ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തോടനുബന്ധിച്ചുണ്ടായ കൂടിക്കാഴ്ചയിൽ, പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സഹായകരമാകുന്ന യുഎഇയും നാറ്റോയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ഇരുകക്ഷികളും ചർച്ച ചെയ്തു.

ഇരുപക്ഷവും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും അവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ഐക്യരാഷ്ട്ര പൊതുസഭയുടെ അജണ്ടയിലെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

മേഖലയിൽ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിശിഷ്ടമായ പങ്കാളിത്തമാണ് യുഎഇയും നാറ്റോയും പങ്കിടുന്നതെന്ന് കൂടിക്കാഴ്ചയിൽ ഷെയ്ഖ് അബ്ദുല്ല വ്യക്തമാക്കി.

മേഖലയിൽ സമാധാനം കൈവരിക്കുന്നതിനും പ്രാദേശിക, ആഗോള സുരക്ഷയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും യുഎഇ നൽകിയ മികച്ച സംഭാവനകളെ നാറ്റോ സെക്രട്ടറി ജനറൽ അഭിനന്ദിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഎഇ നടത്തുന്ന സുപ്രധാന മാനുഷിക, വികസന ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.

യോഗത്തിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, രാഷ്ട്രീയകാര്യ അസിസ്റ്റന്റ് മന്ത്രിയും യുഎഇയുടെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയുമായ അംബാസഡർ ലാന നുസൈബെഹ് എന്നിവരും പങ്കെടുത്തു.

WAM/ Afsal Sulaiman https://wam.ae/en/details/1395303085654 WAM/Malayalam

WAM/Malayalam