ഞായറാഴ്ച 02 ഒക്ടോബർ 2022 - 8:28:07 am

വിദേശകാര്യ മന്ത്രിമാരുമായി അബ്ദുല്ല ബിൻ സായിദ് ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി

  • عبدالله بن زايد يلتقي عددا من وزراء خارجية الدول المشاركة في الجمعية العامة للأمم المتحدة

വീഡിയോ ചിത്രം

ന്യൂയോർക്ക്, 2022 സെപ്തംബർ 22, (WAM) -- ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷനിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേകം കൂടിക്കാഴ്ച നടത്തി.

ലിത്വാനിയയുടെ വിദേശകാര്യ മന്ത്രി ഗബ്രിയേലിയസ് ലാൻഡ്സ്ബെർഗിസ്, ചെക്ക് റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രി ജാൻ ലിപാവ്സ്കി, പോളണ്ട് വിദേശകാര്യ മന്ത്രി സ്ബിഗിനെവ് റൗ, നോർവേയുടെ വിദേശകാര്യ മന്ത്രി ആനികെൻ ഹ്യൂറ്റ്ഫെൽഡ്, എസ്തോണിയൻ വിദേശകാര്യ മന്ത്രി ഉർമാസ് റെയിൻസാലു, ബാർബഡോസ് വിദേശകാര്യ മന്ത്രി ജെറോം സേവ്യർ വാൽക്കോട്ട് എന്നിവരുമായി ഹിസ് ഹൈനസ് കൂടിക്കാഴ്ച നടത്തി.

യോഗങ്ങളിൽ, യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷന്റെ അജണ്ടയിലെ നിരവധി വിഷയങ്ങൾ അവലോകനം ചെയ്തു. അതോടൊപ്പം ഉക്രെയ്നിലെ പ്രതിസന്ധി, ഊർജ്ജ, ഭക്ഷ്യ പ്രതിസന്ധി, സ്ഥിരത കൈവരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവയുൾപ്പെടെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറുകളയും ആഗോള വിപണിയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ആഗോള ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു.

സമൂഹങ്ങളിൽ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി വൈവിധ്യമാർന്ന അവസരങ്ങൾ സൃഷ്ടിക്കുന്നതിന് നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ആഗോള പങ്കാളിത്തവും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ആവർത്തിച്ചു.

സാമ്പത്തിക, നിക്ഷേപം, വിദ്യാഭ്യാസം, സാംസ്കാരികം, വിനോദസഞ്ചാരം, കാർഷികം, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജം, മറ്റ് മേഖലകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ യുഎഇയും ഈ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും പങ്കാളിത്ത ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സഹകരണം ഉത്തേജിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിവിധ രാജ്യങ്ങളിലെ സുസ്ഥിര വികസനത്തിന്റെയും സാമ്പത്തിക അഭിവൃദ്ധിയുടെയും കാര്യത്തിൽ പുരോഗതി കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിമാർ അവലോകനം ചെയ്തു.

യോഗങ്ങളിൽ, 28-ാമത് കോൺഫറൻസ് ഓഫ് പാർട്ടീസ് (COP28) 2023ൽ ആതിഥേയത്വം വഹിക്കുന്ന യുഎഇയുടെ ഒരുക്കങ്ങളും അവലോകനം ചെയ്തു.

യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തോടനുബന്ധിച്ച്, എൽ സാൽവഡോറിലെ വിദേശകാര്യ മന്ത്രി ജുവാന അലക്‌സാന്ദ്രയുമായും ഹിസ് ഹൈനസ് കൂടിക്കാഴ്ച നടത്തി. പ്രസ്തുത കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ സർവ്വ തലങ്ങളിലും കൂടുതൽ വികസിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെയ്ഖ് അബ്ദുല്ല ബിൻ സായിദും അലക്‌സാന്ദ്രയും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകൾ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

യുഎഇയും എൽ സാൽവഡോറും തമ്മിൽ സംയുക്ത സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ലയും ജോവാന അലക്‌സാന്ദ്രയും ഒപ്പുവച്ചു.

യോഗങ്ങളിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽംഹെരി, രാഷ്ട്രീയകാര്യ സഹ മന്ത്രിയും യുഎഇയുടെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയുമായ അംബാസഡർ ലാന നൂസെയ്ബെഹ്, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ, സാംസ്കാരിക, പൊതു നയതന്ത്ര സഹമന്ത്രി ഡോ. ഒമർ സെയ്ഫ് ഘോബാഷ് എന്നിവരും പങ്കെടുത്തു.

WAM/ Afsal Sulaiman https://wam.ae/en/details/1395303085644 WAM/Malayalam

WAM/Malayalam